21 August Wednesday

മുത്തൂറ്റ്‌ പണിമുടക്കിന്‌ സിഐടിയു ജനറൽ കൗൺസിലിന്റെ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019

 പത്തനംതിട്ട

മുത്തൂറ്റ്‌ ഫിനാൻസിയേഴ്‌സിലെ തൊഴിലാളികൾ  ജൂലൈ 15,16, 17 തീയതികളിൽ നടത്തുന്ന പണിമുക്കിന്‌  പിന്തുണ നൽകാൻ സിഐടിയു പത്തനംതിട്ട ജില്ലാ  ജനറൽ കൗൺസിൽ എല്ലാ തൊഴിലാളികളോടും  അഭ്യർത്ഥിച്ചു.  സമരം പൂർണ വിജയമാക്കാൻ  കൗൺസിൽ യോഗം തീരുമാനിച്ചു.
തൊഴിൽ മന്ത്രിയുടെയും സംസ്ഥാന ലേബർ കമീഷണറുടെയും സാന്നിദ്ധ്യത്തിൽ മാനേജ്‌മെന്റുമായി ഉണ്ടാക്കിയ കരാറുകൾ നടപ്പിലാക്കാത്ത സാഹചര്യത്തിലാണ്‌ തൊഴിലാളികൾ പണിമുക്കുന്നത്‌. 2000 കോടിയിലധികം ലാഭമുള്ള മുത്തൂറ്റ്‌ ഫിനാൻസിയേഴ്‌സ്‌ ജീവനക്കാർക്ക്‌ മാന്യമായ ശന്പളം നൽകുന്നില്ല. അടിസ്ഥാന ശന്പളത്തിലെ വർധനവ്‌, ക്ഷാമബത്ത  ഉൾപ്പെടെ നേടിയെടുക്കുന്നതിനു വേണ്ടിയാണ്‌ തൊഴിലാളികൾ പണിമുടക്കുന്നത്‌.
കൗൺസിൽ യോഗം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ സി രാജഗോപാലൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജെ അജയകുമാർ, ജില്ലാ ഭാരവാഹികളായ അഡ്വ. കെ അനന്തഗോപൻ, ആർ ഉണ്ണികൃഷ്‌ണപിള്ള, മലയാലപ്പുഴ മോഹനൻ, കെ കെ ശ്രീധരൻ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top