25 August Sunday
പത്തനംതിട്ട ഇൻഡോർ സ‌്റ്റേഡിയം

ഗവർണറെക്കൊണ്ട‌് ശിലാസ്ഥാപനം -നടത്തി കബളിപ്പിച്ചതിന‌് നടപടി വരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019

 പത്തനംതിട്ട

ഗവർണറെക്കൊണ്ട‌് ശിലാസ്ഥാപനം നടത്തി ഒരു വർഷവും അഞ്ചു മാസം കഴിഞ്ഞിട്ടും പത്തനംതിട്ട ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം പോലും ആരംഭിക്കാത്തതിലും ഗവർണറെ വിളിച്ചുവരുത്തി കബളിപ്പിച്ചെന്ന പരാതിയിലും നടപടിയെടുക്കാൻ ഗവർണറുടെ നിർദേശം. വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറ നൽകിയ പരാതിയെ തുടർന്നാണ് ഗവർണറുടെ ഓഫീസിന്റെ നടപടി. 
പരാതിയിൽ ആവശ്യമായ നടപടിയെടുക്കാൻ പൊതുഭരണ വകുപ്പിന‌് ഗവർണറുടെ ഓഫീസ് നിർദേശം നൽകി. 2017 ആഗസ്ത‌് 17 നാണ് ഗവർണറെ വിളിച്ചുവരുത്തി  അന്നത്തെ നഗരസഭാ ഭരണസമിതി ഇൻഡോർ സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ഇതിനു വേണ്ടി പതിനായിരക്കണക്കിനു രൂപയാണ് നഗരസഭ ചെലവഴിച്ചത്. ശിലാസ്ഥാപനം നടത്താൻ ഗവർണറെ കൊണ്ടുവരികയും പിന്നീടു ഒരു പണിയും ആരംഭിക്കാതിരിക്കുകയും വഴി  നഗരസഭ പൊതുജനങ്ങളെയും ഗവർണറെയും കബളിപ്പിച്ചിരിക്കുകയാണെന്നും ചെലവായ തുക ഉദ്യോഗസ്ഥരിൽ നിന്ന‌് ഈടാക്കണമെന്നും ആവശ്യപ്പെട്ടാണ്  റഷീദ് പരാതി നൽകിയത്.
 
പ്രധാന വാർത്തകൾ
 Top