26 August Monday

പത്തനംതിട്ടയിൽ കോഴ്‌സ്‌ തട്ടിപ്പ്‌; എസ്‌എഫ്‌ഐ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019

 പത്തനംതിട്ട

കണ്ണങ്കരയിൽ പ്രവർത്തിക്കുന്ന റൂട്രോണിക്‌സ്‌ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിദ്യാഭ്യാസ തട്ടിപ്പിനെതിരെ എസ്‌എഫ‌്ഐ പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ നടത്തി. 2018 ജൂലൈ മുതൽ ഡിപ്ലോമാ ഇൻ വെബ്‌  എൻജിനീയറിങ്‌ എന്ന കോഴ്‌സിന്‌ ചേർന്ന വിദ്യാർഥികൾക്ക്‌ ഒരു മാസം കഴിഞ്ഞിട്ടും ക്ലാസുകൾ നടത്താൻ മാനേജ്‌മെന്റ്‌ തയ്യാറായില്ല.
വിദ്യാർഥികൾ കോഴ്‌സ്‌ ഫീസും സർടിഫിക്കറ്റുകളും തിരിച്ചു നൽകാൻ ആവശ്യപ്പെെട്ടങ്കിലും മാനേജ്‌മെന്റ്‌ പ്രതിനിധികൾ തയ്യാറായില്ല. വിദ്യാർഥികളോട‌് തട്ടിക്കയറുകയും ചീത്തവിളിക്കുകയും ചെയ്‌തു. കോഴ്‌സ്‌ ഫീസായി അടച്ച 18000 രൂപ തിരിച്ചു തരാൻ സാധിക്കില്ലെന്നും പരാതിപ്പെട്ടപ്പോൾ 9500 രൂപ മാത്രമേ നൽകാൻ കഴിയുകയുള്ളൂവെന്നുമാണ്‌ റൂട്രോണിക്‌സിന്റെ ഉടമസ്ഥൻ പറഞ്ഞത്‌. ഇത്‌ ചോദ്യം ചെയ്‌ത വിദ്യാർഥിനികളെ സ്ഥാപന ഉടമസ്ഥന്റെ ഭാര്യയുടെ നേതൃത്വത്തിൽ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു.
ഇതേ തുടർന്നാണ്‌  എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ സ്ഥാപനത്തിലേക്ക്‌ മാർച്ച്‌ നടത്തിയത്‌. ജില്ലാ സെക്രട്ടറി ശരത്‌ ശശീന്ദ്രൻ, ജില്ലാ ജോ. സെക്രട്ടറി ജയ്‌സൺ ജോസഫ്‌ സാജൻ, വൈസ്‌ പ്രസിഡന്റ്‌ സൂരജ്‌ എസ‌് പിള്ള, ഏരിയ പ്രസിഡന്റ്‌ ആശിഷ്‌ സുകു, ജില്ലാ കമ്മിറ്റിയംഗം ഉണ്ണി രവി എന്നിവർ നേതൃത്വം നൽകി.
 
 
പ്രധാന വാർത്തകൾ
 Top