19 October Saturday

സിംഗപ്പൂർ മാസ്റ്റേഴ്‌സ്: കെ പി ലാലിക്ക് 2 സ്വർണ മെഡൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019

 പത്തനംതിട്ട

സിംഗപ്പൂർ മാസ്റ്റേഴ്‌സ് ട്രാക്ക് ആൻഡ് ഫീൽഡ് ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം കെ പി ലാലി ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും സ്വർണമെഡലും ജാവലിൻ ത്രോയിൽ വെള്ളി മെഡലും നേടി. കോന്നി താലൂക്ക് ഓഫീസ് ജീവനക്കാരിയാണ് കെ പി ലാലി.  മഹാരാഷ്ട്രയിലെ നാസിക്കിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പിൽ ഡിസ്‌കസ് ത്രോയിൽ സ്വർണമെഡലും ഷോട്ട്പുട്ടിൽ വെള്ളി മെഡലും ലാലി നേടിയിരുന്നു. ഇതിന‌് പുറമേ കോഴിക്കോട് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിൻത്രോ, ഹാമർ ത്രോ എന്നിവയിൽ നാല് സ്വർണ മെഡലും നേടി. 
പത്തനംതിട്ടയിൽ നടന്ന മാസ്റ്റേഴ്സ് ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ട്, ഡിസ്‌കസ്ത്രോ, ജാവലിൻത്രോ എന്നിവയിലും  സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു. അടൂർ ഏനാത്ത് ആലുവിള തെക്കേതിൽ എൻ സുധർമനാണ് ലാലിയുടെ ഭർത്താവ്. തിരുവനന്തപുരം ഐഎസ്ആർഒയിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായ എസ് സുലാൽ മകനും എസ് ലുലു മകളുമാണ്. 
 
 
പ്രധാന വാർത്തകൾ
 Top