19 August Monday

കെഎസ്ടിപി റോഡ് കൈയ്യേറാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019
റാന്നി 
റോഡ് വികസനത്തിനായി കെഎസ്ടിപി ഏറ്റെടുത്ത സ്ഥലത്തിന്റെ അതിരു കല്ലുകൾ വ്യാപകമായി മാറ്റി സ്ഥാപിക്കുന്നു. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാത വികസിപ്പിക്കുന്നതിനായി  കെഎസ്ടിപി ഏറ്റെടുത്ത സ്ഥലത്തിന് അതിർത്തി രേഖപ്പെടുത്തി നാട്ടിയ കല്ലുകളാണ് സമീപത്തെ സ്ഥലമുടമകൾ മാറ്റിയിടുന്നത്. റാന്നി ഉതിമൂട് ഭാഗത്താണ് റോഡരികിലെ വസ്തു ഉടമകൾ ഇത്തരത്തിൽ കല്ലുകൾ വ്യാപകമായി മാറ്റി സ്ഥാപിച്ചിരിക്കുന്നത്.
റോഡിനിരുവശത്തും ഉള്ള ഭൂവുടമകളിൽ നിന്നും കെഎസ്ടിപി വൻ തുക കൊടുത്ത് വസ്തു വിലയ്ക്ക് വാങ്ങി അതിർത്തി നിർണയിച്ച് കല്ല് ഇട്ടിരുന്നു. ഈകല്ലുകളാണ്  ഇപ്പോൾ ചില സ്ഥലം ഉടമകൾ റോഡിലേക്ക് ഇറക്കി ഇട്ട് തങ്ങളുടെ വസ്തുവിന്റെ വിസ്തൃതി വർധിപ്പിക്കാൻ ശ്രമിക്കുന്നത്.
 
 
 
പ്രധാന വാർത്തകൾ
 Top