22 June Tuesday

നഷ്ടപരിഹാരം ഉടൻ നൽകണം: കെ യു ജനീഷ് കുമാർ

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021
കോന്നി
കാറ്റിലും, മഴയിലും കലഞ്ഞൂർ പഞ്ചായത്തിൽ ഉണ്ടായ നാശനഷ്ടം വിലയിരുത്തി ഉടൻ നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ തഹസീൽദാർക്ക് നിർദ്ദേശം നൽകി.  തുടർച്ചയായ രണ്ടാം ദിവസവും അഡ്വ. കെ യു ജെനിഷ് കുമാർ എംഎൽഎ പഞ്ചായത്തിൽ സന്ദർശനം നടത്തി. പഞ്ചായത്തിൽ ഉടനീളം വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായത്. വൈദ്യുതി വകുപ്പിന് മാത്രം 25 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചു. 100 ൽ അധികം പോസ്റ്റുകൾ തകർന്നു. വൈദ്യുതി പുനഃസ്ഥാപിക്കാൻ നൂറിലധികം ജീവനക്കാരെ രംഗത്തിറക്കിയതായി എംഎൽഎ പറഞ്ഞു. വിവിധ പ്രദേശങ്ങളിൽ നിന്നാണ് ഈ ജീവനക്കാരെ എത്തിച്ചിരിക്കുന്നത്. ഉടൻ വൈദ്യുതി വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.
മരങ്ങൾ കടപുഴകി വീണ് 50 ൽ അധികം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ചില വീടുകൾ പൂർണ്ണമായും തകർന്നു. ഇവർക്ക് താമസ സൗകര്യം ആവശ്യമെങ്കിൽ ഒരുക്കി നൽകണമെന്ന് എംഎൽ.എ റവന്യു അധികൃതർക്ക് നിർദ്ദേശം നൽകി.
      കൃഷി നാശം വിലയിരുത്താൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കാർഷിക മേഖലയിലുണ്ടായ നഷ്ടം പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കും.
കലഞ്ഞൂർ പഞ്ചായത്തിലെ മഴക്കെടുതി സംബന്ധിച്ച് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ജനീഷ്‌ കുമാർ  കത്ത് നൽകി. ജനങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള തുടർ പ്രവർത്തനങ്ങൾ സമയബന്ധിതമായി തന്നെ നടത്തുമെന്നും എംഎൽഎ പറഞ്ഞു.  കലഞ്ഞൂർ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് എം മനോജ്‌ കുമാർ, പഞ്ചായത്തംഗം ഷാൻ ഹുസൈൻ, സോനു പാലമല എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top