14 April Wednesday

വോട്ടിങ്‌ മെഷീനുകൾ 
സ്‌ട്രോങ്‌ റൂമിൽ സുരക്ഷിതം

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021

 പത്തനംതിട്ട

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ജില്ലയിലെ വോട്ടിങ്‌ മെഷീനുകൾ സ്‌ട്രോങ്‌ റൂമുകളിൽ ത്രിതല സുരക്ഷയിൽ. മേയ് രണ്ടിന് വോട്ടെണ്ണൽ ദിനം വരെ വോട്ടിങ്‌ മെഷീനുകൾ കർശന സുരക്ഷയിലാണു സൂക്ഷിക്കുന്നത്.
ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും മെഷീനുകൾ സൂക്ഷിക്കുന്ന റൂമുകൾ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സിസിടിവി സംവിധാനത്തിന്റെയും നിരീക്ഷണത്തിലാണ്. നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള റൂമുകളുടെ മേൽനോട്ടത്തിന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യവുമുണ്ട്. ത്രിതല സുരക്ഷാ ക്രമീകരണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. റൂമുകളുടെ പുറത്തെ ചുമതല 20 പേരടങ്ങിയ സായുധ കേന്ദ്ര പൊലീസിനാണ്. ഈ സുരക്ഷാ കവചത്തിനു പുറത്തെ രണ്ടു തലങ്ങളുടെ സുരക്ഷാ ചുമതല സായുധരായ  സംസ്ഥാന പൊലീസിനാണ്. നിയമസഭ നിയോജക മണ്ഡലം, സ്ട്രോങ്‌ റൂമുകൾ ക്രമീകരിച്ചിരിക്കുന്ന സ്ഥങ്ങൾ എന്ന ക്രമത്തിൽ: തിരുവല്ല -: കുറ്റപ്പുഴ മാർത്തോമ റസിഡൻഷ്യൽ സ്‌കൂൾ. റാന്നി-  : റാന്നി സെന്റ് തോമസ് കോളേജ്. ആറന്മുള-:  മൈലപ്ര മൗണ്ട് ബഥനി പബ്ലിക്ക് സ്‌കൂൾ. കോന്നി:  -  മലയാലപ്പുഴ മുസ്‌ലിയാർ കോളജ് ഓഫ് എൻജിനീയറിങ്‌ ആൻഡ് ടെക്‌നോളജി. അടൂർ: മണക്കാല തപോവൻ പബ്ലിക്‌ സ്‌കൂൾ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top