17 June Monday

കൊടുമണ്ണിൽ വിളവെടുപ്പ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Mar 9, 2019
കൊടുമൺ
കൊടുമണ്ണിൽ നെൽകൃഷി വിളവെടുപ്പ് തുടങ്ങി. കർഷകരുൽപ്പാദിപ്പിക്കുന്ന നെല്ല് ശേഖരിച്ച് കൊടുമൺ റൈസ് എന്ന പേരിൽ അരിയാക്കി വിപണനം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കൃഷിക്കാർക്ക് നെല്ലിന്റെ വില ഉടൻ തന്നെ പണമായി വിതരണം ചെയ്യും.വിളവിലുണ്ടായ വർധനവും ഉയർന്ന സംഭരണ വിലയും കൂടിയായപ്പോൾ കർഷകന് കൃഷി ഏറെ ലാഭകരമായി മാറി.പുതുക്കിയ വിലയനുസരിച്ച് കിലോയ്ക്ക് 26.30 രൂപ  നൽകിയാണ് നെല്ല് സംഭരിക്കുന്നത്.നിലവിൽ 25.30  ആയിരുന്നു സംഭരണവില. നെല്ലിന്റെ സംഭരണവിലയിൽ വർധന വേണമെന്ന കൃഷിക്കാരന്റെയും കർഷക സംഘടനകളുടെയും ആവശ്യം പരിഗണിച്ചാണ് സംസ്ഥാന സർക്കാർ സംഭരണവിലയിൽ ഒരു രൂപയുടെ വർധന നടത്തിയത്. ഇടതു മുന്നണി ഗവൺമെന്റ് അധികാരത്തിൽ വരുന്ന സമയത്ത് 23.30 ആയിരുന്നു നെല്ലിന്റെ സംഭരണവില. തുടർന്ന് രണ്ട് ഘട്ടങ്ങളിലായി വില വർദ്ധിപ്പിച്ചിരുന്നു. ദേശീയടിസ്ഥാനത്തിൽ 17.50 രൂപ മാത്രമാണ് നെല്ലിന്റെ താങ്ങുവില.സംസ്ഥാന സർക്കാർ 8.80 രൂപ കൂടി സബ്സിഡി നൽകിയാണ് നെല്ല് സംഭരിക്കുന്നത്. അതു കൊണ്ട് തന്നെ ഇന്ത്യയിൽ ഏറ്റവുമധികം വില നൽകി നെല്ല് സംഭരിക്കുന്ന സംസ്ഥാനമാണ് കേരളം.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top