24 October Thursday

കാർഷികോൽപ്പന്ന ഭക്ഷ്യ വിപണനമേള തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അടൂർ ഗാന്ധി സ്മൃതി മൈതാനിയിൽ നടക്കുന്ന കാർഷിക ഉൽപ്പന്ന ഭഷ്യ വിപണനമേള ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു

 അടൂർ

അടൂരിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 6 മുതൽ 10 വരെ അടൂർ ഗാന്ധി സ്മൃതി മൈതാനിയിൽ നടക്കുന്ന കാർഷിക ഉൽപ്പന്ന ഭഷ്യ വിപണനമേള ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. കേന്ദ്രീകരണ വിപണികൾ പണ്ട് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലായിടത്തും വിപണികളുണ്ട്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്ത് 2 ലക്ഷം ലിറ്റർ പാൽ ഉദ്പാദനമായിരുന്നു എങ്കിൽ ഇപ്പോൾ 4 ലക്ഷമായി വർധിച്ചു. ഒരു ലക്ഷത്തി അറുപത്തി അയ്യായിരം സഹോദരിമാർ കുടുംബശ്രീ പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ടെന്നും. പാൽ ഉൽപ്പാദനത്തിലും മുട്ടക്കോഴി ഇറച്ചി ഉൽപ്പാദനത്തിലും വിപണി ഒരുക്കത്തിലും കുടുംബശ്രീയുടെ ഫലപ്രദമായ ഇടപെടൽ  അഭിനന്ദാർഹമാണ്. ആറായിരം കോടിരൂപ സംസ്ഥാന സർക്കാർ ഓണം വിപണിയ്ക്കായി നൽകി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. 
ചിറ്റയം ഗോപകുമാർ എംഎൽഎ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി മുഖ്യ പ്രഭാഷണം നടത്തി. അടൂർ നഗരസഭ ചെയർപേഴ്സൺ ഷൈനി ബോബി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാപ്രഭ, സിപി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ, എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ വിധു സ്വാഗതവും എഡിഎം സി മണികണ്‌ഠൻ നന്ദിയും രേഖപ്പെടുത്തി.
 
 
പ്രധാന വാർത്തകൾ
 Top