27 September Sunday

മല്ലപ്പള്ളിയിൽ മൂന്ന് ക്യാമ്പുകൾ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
മല്ലപ്പള്ളി
കാലവർഷം ശക്തമായതോടെ മണിമലയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.മല്ലപ്പള്ളി താലൂക്ക് പരിധിയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മല്ലപ്പള്ളി സെന്റ്‌ മേരീസ് എൽപിഎസിലെ ക്യാമ്പിൽ  രണ്ട്കുടുംബങ്ങളിലെ പത്ത് പേരെയും, വെണ്ണിക്കുളം സെന്റ്‌ ബഹനാൻസ് എൽപി സ്കൂളിലെ ക്യാമ്പിലേക്ക് വെണ്ണിക്കുളം ഇടത്തറ കോളനിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെയും മാറ്റി പാർപ്പിച്ചു. 
മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ആനിക്കാട് വെങ്ങളത്ത് കുന്ന് നിവാസികളായ മൂന്ന് കുടുംബങ്ങളിലെ എട്ടു പേരെ  വെങ്ങളത്തുകുന്ന് പി ആർഡിഎസ് മന്ദിരത്തിലെ ക്യാമ്പിലേക്ക് മാറ്റി.കോട്ടാങ്ങൽ പഞ്ചായത്തിലെ കടൂർക്കടവ്, കോട്ടാങ്ങൽ, കുളത്തൂർമുഴി പ്രദേശങ്ങളിൽ മണിമലയാർ കവിഞ്ഞൊഴുകി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി, നിരവധി ഏക്കർ സ്ഥലത്തെ കൃഷികൾ നശിച്ചു.
മല്ലപ്പള്ളി ആനിക്കാട് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് പൊലീസ് റോഡ് അടച്ചു. ആനിക്കാട് പഞ്ചായത്തിലെ വടക്കേമുറിപാലം വെള്ളത്തിനടിയിലായി.കോട്ടാങ്ങൽ പഞ്ചായത്തിലെ കടൂർക്കടവ്, കോട്ടാങ്ങൽ, കുളത്തൂർമുഴി പ്രദേശങ്ങളിൽ മണിമലയാർ കരകവിഞ്ഞൊഴുകി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി, നിരവധി ഏക്കർ സ്ഥലത്തെ കൃഷികൾക്ക് നാശം സംഭവിച്ചു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top