20 September Friday

നഗരസഭ ഡ്രൈവറെ ‌എഴുമറ്റൂർ പഞ്ചായത്ത്‌ സെക്രട്ടറി മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

 പത്തനംതിട്ട

പത്തനംതിട്ട നഗരസഭയുടെ ഡ്രൈവറെ എഴുമറ്റൂർ പഞ്ചായത്ത്‌ സെക്രട്ടറി മർദിച്ചു. നഗരസഭയുടെ ടെമ്പോവനിന്റെ ഡ്രൈവർ ഷാഹുൽ ഹമീദിനെയാണ്‌ എഴുമറ്റൂർ പഞ്ചായത്ത്‌ സെക്രട്ടറി രാര രാജ്‌ ആണ്‌ മർദിച്ചത്‌. സംഭവത്തിൽ രാര രാജിനെതിരെ പത്തനംതിട്ട പൊലീസ്‌ കേസെടുത്തു.
  ബുധനാഴ്‌ച രാവിലെ എട്ടോടെ നഗരസഭ സ്‌റ്റേഡിയത്തിലാണ്‌ സംഭവം. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി സ്‌റ്റേഡിയത്തിൽ ചെത്തിപ്പറിച്ച കാട്‌ നഗരസഭയുടെ ടെമ്പോ വാനിൽ കയറ്റുകയായിരുന്നു. ഈ സമയം സ്‌റ്റേഡിയത്തിൽ പ്രഭാത സവാരിക്കെത്തിയ രാര രാജ്‌ ടെമ്പൊവാൻ മാറ്റാൻ ആവശ്യപ്പെട്ടു. കാട്‌ ടെമ്പൊവാനിൽ കയറ്റിയ ഉടൻ വാഹനം മാറ്റാമെന്ന്‌ ഷാഹുൽ പറഞ്ഞതിനെ തുടർന്നാണ്‌ മർദനത്തിൽ കലാശിച്ചത്‌. മുഖത്തടിക്കുകയും താക്കോൽ കൊണ്ട്‌ കുത്തിയതായും ഷാഹുൽ പറഞ്ഞു. ഇദ്ദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്‌.
സംഭവത്തിൽ പ്രതിഷേധിച്ച്‌ നഗരസഭ താൽക്കാലിക–- ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി സക്കീർ ഹുസൈൻ ഉദ്‌ഘാടനംചെയ്‌തു.
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top