08 August Saturday

ഡോക്ടർക്കും‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 8, 2020

 പത്തനംതിട്ട

ജില്ലയിൽ ചൊവ്വാഴ്ച‌ രോഗം സ്ഥിരീകരിച്ചവരിൽ ഡോക്ടറും. റാന്നി താലൂക്ക്‌ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരിൽ ഒരാൾക്കാണ്‌ ചൊവ്വാഴ്‌ച രോഗം സ്ഥിരീകരിച്ചത്‌. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല. മൊത്തം 12 പേർക്കാണ്‌ ചൊവ്വാഴ്‌ച രോഗം സ്ഥിരീകരിച്ചത്‌. 
ജില്ലയിൽ ഇതുവരെ ആകെ 393 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച ജില്ലയിലുളള അഞ്ചു പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 215 ആണ്. നിലവിൽ പത്തനംതിട്ട ജില്ലക്കാരായ 177 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 164 പേർ ജില്ലയിലും 12 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഒരാൾ തമിഴ്‌നാട് സ്വദേശിയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 78 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 10 പേരും അടൂർ ജനറൽ ആശുപത്രിയിൽ ഏഴു പേരും  മേനാംതോട്ടം സിഎഫ്എൽടിസിയിൽ 63 പേരും പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 24 പേരും ഐസൊലേഷനിലുണ്ട്.
സ്വകാര്യ ആശുപത്രികളിൽ 10 പേർ ഐസൊലേഷനിലുണ്ട്. ആകെ 192 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിലാണ്.
353 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്.  ആകെ 5769 പേർ നിരീക്ഷണത്തിലാണ്. ചൊവ്വാഴ്‌ച 346 സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയിൽ നിന്നും 16945 സാമ്പിളുകൾ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. രണ്ടു സാമ്പിൾ നെഗറ്റീവായി. 1384 ഫലം ലഭിക്കാനുണ്ട്. 
 
ചൊവ്വാഴ്‌ചത്തെ രോഗികൾ
ജില്ലയിൽ 12 പേർക്കാണ്‌ ചൊവ്വാഴ്‌ച കോവിഡ്-19 സ്ഥിരീകരിച്ചത്‌. ജൂൺ 14 ന് കുവൈറ്റിൽ നിന്നെത്തിയ മെഴുവേലി സ്വദേശിനി 60കാരി, 18 ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ പ്രക്കാനം സ്വദേശിനി 54കാരി, 14 ന് ദോഹയിൽ നിന്നെത്തിയ കൂടൽ സ്വദേശി 66കാരൻ, 18ന് മസ്‌ക്കറ്റിൽ നിന്നെത്തിയ കോട്ടാങ്ങൽ സ്വദേശി 51 കാരൻ, 18ന് തമിഴ്‌നാട്ടിൽ നിന്നെത്തിയ പുറമറ്റം സ്വദേശി 46കാരൻ, 16 ന് ഡൽഹിയിൽ നിന്നെത്തിയ പുറമറ്റം സ്വദേശി 51കാരൻ, 19ന് മസ്‌ക്കറ്റിൽ നിന്നെത്തിയ ഓതറ സ്വദേശി 28കാരൻ, ജൂൺ ആറിന് മഹാരാഷ്ട്രയിൽ നിന്നെത്തിയ മേലേവെട്ടിപ്രം സ്വദേശി 77കാരൻ, 19ന് കുവൈറ്റിൽ നിന്നെത്തിയ കീക്കൊഴൂർ സ്വദേശി 40 കാരൻ, ജൂലൈ മൂന്നിന് സൗദിയിൽ നിന്നെത്തിയ നെടുമൺകാവ് സ്വദേശി 57കാരൻ (മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജിൽ). ജൂലൈ മൂന്നിന് ദമാമിൽ നിന്നും എത്തിയ വകയാർ സ്വദേശിയായ 50കാരൻ (മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജിൽ), റാന്നി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരിൽ ഒരാൾ എന്നിവർക്കാണ്‌ ചൊവ്വാഴ്‌ച രോഗം സ്ഥിരീകരിച്ചിരിക്കുന്നത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top