20 April Tuesday

എസ്എസ്എൽസി 
പരീക്ഷ ഇന്ന്‌ മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

മലയാളത്തിളക്കം..... പത്തനംതിട്ട മാർത്തോമാ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനി സഫർന പരീക്ഷാ തയ്യാറെടുപ്പിൽ

പത്തനംതിട്ട
ജില്ലയിലെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ നടത്തിപ്പിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. വ്യാഴാഴ്‌ച മുതൽ 29 വരെ നടക്കുന്ന പരീക്ഷയിൽ ജില്ലയിൽ 168 പരീക്ഷാ കേന്ദ്രങ്ങളിലായി ആകെ 10369 കുട്ടികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 5401 ആൺകുട്ടികളും 4968 പെൺകുട്ടികളും ഉൾപ്പെടുന്നു. ഇതിൽ എസ്സി വിഭാഗത്തിൽ 2025 വിദ്യാർഥികളും എസ്ടി വിഭാഗത്തിൽ 98 കുട്ടികളുമുണ്ട്.
സർക്കാർ സ്‌കൂളുകളിലുള്ള 1505 വിദ്യാർഥികളും എയ്ഡഡ് സ്‌കൂളുകളിലുള്ള 8468 വിദ്യാർഥികളും അൺ എയ്ഡഡ് സ്‌കൂളുകളിലെ 396 വിദ്യാർഥികളുമാണ് പരീക്ഷയെഴുതുന്നത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് പത്തനംതിട്ട മാർത്തോമ എച്ച്എസ്എസിലാണ്. 255 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. മൂന്ന്‌ കുട്ടികൾ മാത്രം പരീക്ഷയെഴുതുന്ന കൈപ്പട്ടൂർ ജിവിഎച്ച്എസിലാണ് പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കുറവ്.
തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 3711 കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് തിരുവല്ല എംജിഎംഎച്ച്എസിലാണ്. 345 കുട്ടികൾ. ഒരു വിദ്യാർഥി പരീക്ഷ എഴുതുന്ന നിരണം സെന്റ് തോമസ് എച്ച്എസിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതുന്നത്. 
168 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ചോദ്യപേപ്പറുകൾ ജില്ലയിലെ വിവിധ ബാങ്കുകളിലും ട്രഷറികളിലുമാണു സൂക്ഷിച്ചിരിക്കുന്നത്. പരീക്ഷ ദിവസങ്ങളിൽ രാവിലെ സ്‌കൂളുകളിൽ ചോദ്യപേപ്പറുകൾ എത്തിക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top