25 May Monday
ബിനുവിന്റെ പോസ്‌റ്റ്‌ വൈറൽ

അഗതികൾക്കും മുഖ്യമന്ത്രിയുടെ കരുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

 മല്ലപ്പള്ളി

ശാലോം കാരുണ്യഭവനിലെ അന്തേവാസികൾക്ക് ഭക്ഷണം ഒരുക്കാൻ ശ്രമിച്ച്  എല്ലാ അഗതിമന്ദിരങ്ങളിലേക്കും ഭക്ഷണമെത്തിയ കഥ പറയുന്ന സിപിഐ എം മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ബിനു വർഗീസിന്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. കമ്യുണിറ്റി കിച്ചണുകൾ, പാലിയേറ്റീവ് തുടങ്ങിയ പ്രവർത്തനങ്ങളുമായി സിപിഐ എം വളൻറിയേഴ്സ് മുന്നോട്ട് പോകുമ്പോഴാണ് ഒരു പ്രതിസന്ധി ശ്രദ്ധയിൽ പെട്ടത്. ശാലോം കാരുണ്യ ഭവനിലെ അന്തേവാസികൾ ഭക്ഷണത്തിന്‌ ബുദ്ധിമുട്ടനുഭവിക്കുന്നു. അരിയും കുറച്ച് പലവ്യഞ്ജനങ്ങളും ഒരു ദിവസം കുറഞ്ഞത് 60 കിലോ അരിയും അനുബന്ധ സാധനങ്ങളും വേണം. സഹായം അഭ്യർത്ഥിച്ച് മാത്യു ടി തോമസ് എംഎൽഎയെ വിളിച്ചു. എംഎൽഎ  കാരുണ്യ ഭവൻ സന്ദർശിച്ചു.എംഎൽഎ വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽ പെടുത്തി. ഇടപെടാം എന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. അന്നും പതിവുപോലെ 6 മണിക്ക് പിണറായി സഖാവിന്റെ വാർത്താ സമ്മേളനം തുടങ്ങി. കോവിഡ് ബാധിതരുടെ കണക്കുകളും കഴിഞ്ഞ് മറ്റ് കാര്യങ്ങളുടെ വിശദീകരണത്തിലേക്ക്  കടന്നപ്പോൾ പ്രഖ്യപനമുണ്ടായി. സംസ്ഥാനത്തെ മുഴുവൻ സർക്കാർ, സ്വകാര്യ അഗതി മന്ദിരങ്ങളിലേക്കും അടിയന്തരമായി അരി അടക്കമുള്ള സാധനങ്ങൾ എത്തിക്കും. സിവിൽ സപ്ലൈസ് വകുപ്പിന് ഇതുസംബന്ധിച്ച നിർദ്ദേശം കൊടുത്തു. സംസ്ഥാനത്ത് ഇത്തരം കേന്ദ്രങ്ങളിലായി 33000 ഓളം മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന മനുഷ്യർക്ക് സർക്കാരിന്റെ കരുതൽ. മുഖ്യമന്ത്രി പിണറായി വിജയന്റെയും, ഇടതുപക്ഷ സർക്കാരിന്റെയും കരുതൽ വ്യക്തമാക്കുന്ന ഫേസ് ബുക്ക് കുറിപ്പിന് വൻ സ്വീകാര്യതയാണ് നവ മാധ്യമങ്ങളിൽ ലഭിക്കുന്നത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top