25 May Monday

പാലിയേറ്റീവ്‌ പ്രവർത്തനങ്ങൾ സന്ദർശിച്ച്‌ കെ ജെ തോമസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

 പത്തനംതിട്ട

കോവിഡിന്റെ പശ്ചാത്തലത്തിൽ  ജില്ലയിലെ പാലിയേറ്റീവ്‌ സൊസൈറ്റികളുടെ  പ്രവർത്തനങ്ങൾ നേരിട്ട്‌ കാണുന്നതിനും വിലയിരുത്തുന്നതിനും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം  കെ ജെ തോമസ്‌ എത്തി.  രോഗികൾക്കും  നിരീക്ഷണത്തിൽ കഴിയുന്നവർക്കും ദുരിതത്തിൽ കഴിയുന്നവർക്കുമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കാനുളള നിർദേശങ്ങൾ അദ്ദേഹം നൽകി. പഞ്ചായത്തുകൾ നടത്തുന്ന സമൂഹ അടുക്കളകളുടെ പ്രവർത്തനവും അദ്ദേഹം നേരിൽകണ്ടു. 
സീതത്തോട്‌, പെരുനാട്‌, കോഴഞ്ചേരി, ഇരവിപേരൂർ, തിരുവല്ല, മല്ലപ്പള്ളി, അയിരൂർ തുടങ്ങിയ പ്രദേശങ്ങളിൽ പാലിയേറ്റീവ്‌ സൊസൈറ്റികൾ നടത്തുന്ന പ്രവർത്തനങ്ങളും  പഞ്ചായത്തുകൾ നടത്തുന്ന സമൂഹ അടുക്കളയും കെ ജെ തോമസ്‌ സന്ദർശിച്ചു.  സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപനും   ഒപ്പം ഉണ്ടായിരുന്നു.  
കെ യു ജെനീഷ്‌കുമാർ എംഎൽഎ, മാത്യു ടി തോമസ്‌ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ പത്മകുമാർ, ആർ സനൽകുമാർ, ഏരിയ സെക്രട്ടറിമാരായ എസ്‌ ഹരിദാസ്‌, ആർ അജയകുമാർ, പി സി സുരേഷ്‌കുമാർ, അഡ്വ. ഫ്രാൻസിസ്‌ വി ആന്റണി, ബിനു വർഗീസ്‌, ഇരവിപേരൂർ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. എൻ രാജീവ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നു.  
പ്രധാന വാർത്തകൾ
 Top