22 September Sunday

പീഡന കേസിലെ പ്രധാന പ്രതി 5 വർഷത്തിന് ശേഷം അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019

 അടൂർ

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കുവൈറ്റിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രധാന പ്രതിയെ അഞ്ച് വർഷത്തിന് ശേഷം ഇന്റർപോളിന്റെ സഹായത്തോടെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പള്ളുരുത്തി നാലു കുളത്തിങ്കൽ ഹൗസിൽ നവാസ് എന്നു വിളിക്കുന്ന ബിജുമോൻ (48) ആണ് അറസ്റ്റിലായത്.തിങ്കളാഴ്ച രാത്രി 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇയാളെ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച് അടൂർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിഐ യു ബിജു, എസ്ഐ ശ്രീകുമാർ,സിവിൽ പൊലീസ് ഓഫീസർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലെത്തി അറസ്റ്റ് ചെയ്‌തു. 
അടൂർ സ്വദേശിനിയായ 37കാരി യുവതിയെ തിരുവല്ല കവിയൂരിലുള്ള ഭാരത് ട്രാവൽ ഏജൻസി വഴി വീട്ടുജോലിക്കായി കുവൈറ്റിൽ കൊണ്ടുപോയി രണ്ടാഴ്ചക്കാലം ഫ്ളാറ്റിൽ താമസിപ്പിച്ചു പീഡിപ്പിക്കുകയായിരുന്നു. യുവതി നാട്ടിൽ വിവരം അറിയിച്ചതിനെ വീട്ടുകാർ ടിക്കറ്റ് അയച്ചുകൊടുത്ത്  നാട്ടിൽ എത്തിച്ചു.ഇതിന് ശേഷം കുവൈറ്റിൽ കൊണ്ടുപോയതിലുണ്ടായ സാമ്പത്തിക നഷ്ടത്തിന്റെ പേരിൽ  യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി. യുവതി അടൂർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് ട്രാവൽ ഉടമ തിരുവല്ല താഴത്ത് പുത്തൻകര വീട്ടിൽ മുരളീധരൻ നായർ (60), പറന്തൽ പുല്ലുപറമ്പിൽ പുത്തൻവീട്ടിൽ ജോളി സ്റ്റാൻലി (45) എന്നിവരെ 2014 ആഗസ്ത് 5 ന് അറസ്റ്റ് ചെയ്തു. ജയിലിലായിരുന്ന ഇവർ ഇപ്പോൾ ജാമ്യത്തിലാണ്. 
പ്രധാന വാർത്തകൾ
 Top