19 September Thursday

ബ്ലോക്ക് പടിയിലെ മർദ്ദനം: 4 പേർ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019

 റാന്നി

ബ്ലോക്ക്പടിയിലെ ആതിര ഹോട്ടലിൽ ആഹാരം കഴിച്ചിട്ട് ഇറങ്ങിയാളെ മർദിച്ച സംഭവത്തിൽ നാല് പേർ റിമാൻഡിൽ.  തോട്ടമൺ സ്വദേശി  ജിജോമോനെയാണ്‌ കടയുടെ മുന്നിലിട്ട് മർദിച്ചത്‌. ചെറുകോൽ താനത്ത് പുത്തൻവീട്ടിൽ ശിവകുമാറാണ്‌ മർദിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം. അടിയേറ്റ് ജിജോ  താഴെ വീണപ്പോൾ  തടയാൻ ചെന്ന ഹോട്ടൽ ഉടമ കെ ആർ പ്രകാശിനെയും ശിവകുമാർ  അടിച്ചു താഴെ വീണ അയാളുടെ മുകളിൽ കയറി ഇരുന്നും ഉപദ്രവിച്ചു.  തടയാൻ ശ്രമിച്ച ഭാര്യയെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ  ഹോട്ടൽ തൊഴിലാളികളും നാട്ടുകാരും കൂടി അക്രമിയെ മർദ്ദിച്ചു.പ്രകാശിനെയും 2 തൊഴിലാളികളെയും റിമാൻഡ്‌ ചെയ്‌തു.
സംഭവം സംബന്ധിച്ച് ഹോട്ടലിലെ സിസിടിവിയിൽ ദൃശ്യം  പതിഞ്ഞിട്ടുണ്ട്. ജീവനക്കാർ ശിവകുമാറിനെ മർദ്ദിക്കുന്നത് വീഡിയോയിൽ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ ചിലർ നടത്തിയ ശ്രമം തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയിട്ടുണ്ട്. ബ്ലോക്ക്പടി കേന്ദ്രീകരിച്ച് നടത്തിക്കൊണ്ടിരുന്ന കഞ്ചാവ് വിൽപനയെ പ്രകാശ് എതിർത്തിരുന്നു.
 ജിജോമോൻ റാന്നി താലുക്ക് ആശുപത്രിയിൽ ചികിത്സ തേടി. തലയ്ക്ക് പരിക്കേറ്റ  ശിവകുമാർ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ മർദ്ദിച്ചതിൽ എട്ട് പേർക്കെതിരെയും ജിജോ മോനെ മർദ്ദിച്ചതിൽ ശിവകുമാറിനെതിരെയും റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഹോട്ടലുടമ പ്രകാശിന് നേരെ ഉണ്ടായ ആക്രമണത്തിലും പ്രകാശിനെയും ജീവനക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിലും ജനാധിപത്യ കേരള കോൺഗ്രസ് റാന്നി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.  രജീവ് താമരപള്ളി അധ്യക്ഷനായി.  രാജു നെടുമ്പുറം, ജേക്കബ് എബ്രഹാം,രഞ്ജിത്ത് കേരളശ്ശേരി,തോമസ് പുല്ലം പള്ളി, ഏബ്രഹാം കുളമട, തോമസ് മാത്യു എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top