17 September Tuesday

കട്ടച്ചിറ റോഡിൽ മരം വീണ്‌ ഗതാഗതം തടസപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019

 ചിറ്റാർ

നീലിപിലാവ് കട്ടച്ചിറ റോഡിൽ കേടുവന്നു ദ്രവിച്ച മരം വീണ് ഗതാഗതം തടസപെട്ടു. തിങ്കളാഴ്‌ച രാവിലെയാണ്‌ അപകടം.  
അഞ്ച് മണിക്കൂർ നേരം വാഹന ഗതാഗതം തടസപ്പെട്ടു.സീതത്തോട്ടിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മരംമുറിച്ചുമാറ്റിയത്.കട്ടച്ചിറ ഭാഗത്തു നിന്ന് ചിറ്റാറിലേക്ക് പതിവായി സഞ്ചരിക്കുന്ന സ്കൂൾ വാഹനങ്ങൾ കടന്നു പോയതിന്‌ ശേഷമാണ് മരം നിലംപതിച്ചത്. അതിനാൽ വൻ ദുരന്തം ഒഴിവായി.നീലിപിലാവ് കട്ടച്ചിറ റോഡ് ഒന്നര കിലോമിറ്റർ ദൂരം കടന്നു പോകുന്നത് വനമേഖലയിൽ കൂടിയാണ്.ഉണങ്ങിയതും ചുവട് ദ്രവിച്ചതുമായ മരങ്ങൾ ധാരാളം ഈ റോഡരികിൽ നിൽക്കുന്നുണ്ട്. ഇവ മുറിച്ചു മാറ്റാൻ വനം വകുപ്പ് നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top