22 August Thursday

ഭൂരഹിതർക്കുള്ള 2000 ഫ്ലാറ്റ് നിർമാണത്തിൽ സഹകരണ മേഖല പങ്കാളിയാകും: കടകംപള്ളി

വെബ് ഡെസ്‌ക്‌Updated: Sunday Jul 7, 2019

തിരുവല്ല അർബൻ സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു

 
തിരുവല്ല
സർക്കാരിന്റെ ലൈഫ് മിഷനുമായി ചേർന്ന് ഭൂരഹിതർക്കായി നിർമിക്കുന്ന 2000 ഫ്ലാറ്റുകളുടെ നിർമാണ പ്രക്രിയയിൽ  സഹകരണ പ്രസ്ഥാനങ്ങൾ പങ്കാളികളാകുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 
തിരുവല്ല അർബൻ സഹകരണ ബാങ്കിന്റെ  പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.  കേരള ബാങ്ക് നിലവിൽ വരുന്നതോടെ ബാങ്കിങ‌് മേഖലയിലെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ ശക്തി പ്രാപിക്കും. 26000 കോടി രൂപയുടെ നിക്ഷേപമുള്ള സഹകരണ മേഖലയെ തകർക്കാൻ നടന്ന ശ്രമങ്ങളെ സംഘടിതമായി അതിജീവിച്ചിട്ടുണ്ട്. അര ലക്ഷം കോടിയിലധികം നിക്ഷേപം കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ സമാഹരിക്കാൻ കഴിഞ്ഞത് നേട്ടമാണ്. ഇതര ബാങ്കിങ‌് മേഖലയോട‌് കിടപിടിക്കുന്ന ആധുനിക സർവീസുകൾ സഹകരണ മേഖലയിലും നടപ്പാക്കി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 
ബാങ്ക് ചെയർമാൻ അഡ്വ. ആർ സനൽകുമാർ അധ്യക്ഷനായി. മാത്യു ടി തോമസ് എംഎൽഎ കോൺഫ്രൻസ് ഹാളിന്റെയും വീണാ ജോർജ് എംഎൽഎ സേഫ്ഡിപ്പോസിറ്റ് ലോക്കറിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് വൈസ് ചെയർമാൻ ജി രാജശേഖരൻ നായർ,സിഇഒ ഷീലാ നാരായണൻ, കെ വി വർഗീസ്, അഡ്വ.സതീശ് ചാത്തങ്കരി, ജി അജയകുമാർ, കെ ജയവർമ്മ ,ഉമ്മൻ അലക്സാണ്ടർ, പി എസ് ലാലൻ, ജോസഫ് തോമസ്, എൻ ഗോപാലകൃഷ്ണൻ, ആർ പ്രവീൺ, വർഗീസ് മാമൻ, ജിജി വട്ടശേരിൽ, റജി കുരുവിള, റെയ്ന ജോർജ്, കെ കെ ചെല്ലപ്പൻ, എം പി ഗോപാല കൃഷ്ണൻ, സി കെ പൊന്നപ്പൻ, ക്ലാരമ്മ കൊച്ചി പ്പൻമാപ്പിള, പുഷ്പമ്മ മോഹനൻ, പി രവീന്ദ്രനാഥ്, കെ കൃഷ്ണൻകുട്ടി നായർ, ഒ ആർ ചന്ദ്രശേഖരൻ നായർ, കെ ആർ കെ നായർ, പ്രമോദ് ഇളമൺ എന്നിവർ സംസാരിച്ചു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top