23 August Friday
യൂത്ത‌് സ‌്ട്രീറ്റ‌് സംസ്ഥാന ജാഥ ആഗസ്‌ത്‌ 2ന‌്

പത്തനംതിട്ടയിലും കലഞ്ഞൂരിലും സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Sunday Jul 7, 2019

 പത്തനംതിട്ട

സ്വാതന്ത്ര്യ ദിനത്തിൽ ഡിവൈഎഫ‌്ഐ സംഘടിപ്പിക്കുന്ന യൂത്ത‌് സ‌്ട്രീറ്റിന്റെ മുന്നോടിയായി സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷ‌് നയിക്കുന്ന സംസ്ഥാന ജാഥക്ക‌് ആഗസ‌്ത‌് രണ്ടിന‌് ജില്ലയിൽ ആറ‌്  കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. ‘വർഗീയത വേണ്ട, ജോലി മതി’ എന്ന മുദ്രാവാക്യമുയർത്തിയാണ‌് യൂത്ത‌് സട്രീറ്റ‌് സംഘടിപ്പിക്കുന്നത‌്.
  പരിപാടിയുടെ വിജയത്തിനായുള്ള സംഘാടക സമിതി കലഞ്ഞൂരും പത്തനംതിട്ടയിലും രൂപീകരിച്ചു. കലഞ്ഞൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ‌്ഘാടനംചെയ‌്തു. ഡിവൈഎഫ‌്ഐ കൊടുമൺ ബ്ലോക്ക‌് പ്രസിഡന്റ‌് ഹരീഷ‌് മുകുന്ദ‌് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ‌് സംഗേഷ‌് ജി നായർ, ജില്ലാ വൈസ‌് പ്രസിഡന്റ‌് എം അനീഷ‌്കുമാർ, സിപിഐ എം കൊടുമൺ ഏരിയ സെക്രട്ടറി എ എൻ സലീം, എം എൻ മോഹൻകുമാർ, എസ‌് രാജേഷ‌്, എസ‌് രഘു, രാജ‌്കുമാർ, പി എസ‌് രാജു, സി സുമേഷ‌്, ഡോ. ആർ സജിത, വിഷ‌്ണു മോഹൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ എൻ സലീം (ചെയർമാൻ), സംഗേ‌ഷ‌് ജി നായർ (ജനറൽ കൺവീനർ).
  പത്തനംതിട്ടയിൽ സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. ടി കെ ജി നായർ ഉദ‌്ഘാടനം ചെയ‌്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ആർ ഹരീഷ‌് അധ്യക്ഷനായി. പത്തനംതിട്ട ബ്ലോക്ക‌് സെക്രട്ടറി അനീഷ‌് വിശ്വനാഥ‌് സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി എൻ സജികുമാർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം വി സ‌ഞ‌്ജു, ടി സക്കീർ ഹുസൈൻ, ജില്ലാ സ‌്പോർ‌ട‌്സ‌് കൗൺസിൽ പ്രസിഡന്റ‌് കെ അനിൽകുമാർ, ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറി പി ബി സതീഷ‌്കുമാർ, ജില്ലാ ജോയിന്റ‌് സെക്രട്ടറി ജോബി ടി ഈശോ, പെരുനാട‌് ബ്ലോക്ക‌് സെക്രട്ടറി ഷാനു സലീം എന്നിവർ സംസാരിച്ചു. പത്തനംതിട്ട ബ്ലോക്ക‌് പ്രസിഡന്റ‌് അൻസിൽ അഹമ്മദ‌് നന്ദി പറഞ്ഞു. സംഘാടക സമിതി ഭാരവാഹികൾ: പ്രൊഫ. ടി കെ ജി നായർ (ചെയർമാൻ), ആർ ഹരീഷ‌് (ജനറൽ കൺവീനർ).
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top