30 September Saturday

അഴിമതിയും തമ്മിലടിയും വിളയുന്ന പന്തളം നഗരസഭ

എം സുജേഷ്Updated: Wednesday Jun 7, 2023

പന്തളം നഗരസഭാ കാര്യാലയം

പന്തളം
പന്തളം നഗരസഭയിൽ രണ്ടര വർഷത്തിനിടയിൽ ബിജെപി ഭരണത്തിൽ  അരങ്ങേറിയത്‌ കൊടിയ  അഴിമതിയും  ഗ്രൂപ്പ്കളിയും. ഇതോടെ നഗരസഭയിൽനിന്ന്‌ കേൾക്കുന്നതെല്ലാം അഴുകിയ വർത്തമാനങ്ങൾ. ഇതോടെ  അടങ്ങിയ സംഭവ വികാസങ്ങൾ നഗരസഭയെ അക്ഷരാർത്ഥത്തിൽ  അഴിമതി സഭയാക്കി. 
 ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പകരം ജനദ്രോഹപ്രവർത്തനങ്ങളും തൊഴുത്തിൽ കുത്തുമായി നഗരസഭ കുത്തഴിഞ്ഞു. ഗ്രൂപ്പ് കളി അതിര് വിട്ട് കയ്യാംങ്കളിയിലും നഗരസഭാ അധ്യക്ഷയുടെ ഭരണിപ്പാട്ടിലുമെത്തി.  ശബരിമല വിഷയത്തിൽ നാമജപ ഘോഷയാത്ര നടത്തി ജനങ്ങളെ പൊട്ടൻമാരാക്കി  തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം നേടിയ ബിജെപി പന്തളം നഗരസഭയിൽ ഒരു ചെയർപേഴ്സണെ തിരെഞ്ഞടുക്കുവാൻ ആദ്യം നട്ടം തിരിഞ്ഞു.  സ്ഥാനമോഹികളായ ബിജെ പി കൗൺസിലർമാർ അധ്യക്ഷയുടെയും അന്നത്തെ ബി ജെ പി പാർലമെൻററി പാർടി ലീഡറുടെയും നേതൃത്വത്തിൽ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ്  തമ്മിൽ തല്ലി.  അപ്രതീക്ഷിത ഒത്തുതീർപ്പുകളുടെ ഭാഗമായി ജനറൽ സീറ്റിൽ വനിതാ ചെയർപേഴ്സൺ അവരോധിക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ വൻതുകകൾ ചിലവാക്കി ജയിക്കുകയും മറ്റു ബിജെപി സ്ഥാനാർത്ഥികളെ ജയിപ്പിയ്ക്കുകയും ചെയ്ത ന്യൂനപക്ഷ നേതാവിനെയും പല പ്രാവശ്യം തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ജയിച്ച്  പ്രതിനിധീകരിച്ചവരെയും തഴഞ്ഞു. തഴയപ്പെട്ടവർ ഓരോ കൗൺസിലിലും ചെയർ പേഴ്സനെതിരെ തിരിഞ്ഞ് ഭരണപക്ഷത്ത് തന്നെ പ്രതിപക്ഷമെന്ന സ്ഥിതിയിലാക്കി.  ആഭ്യന്തര  കലാപവും കൗൺസിലിലെ വാഗ്വാദങ്ങളെയും ആസൂത്രണങ്ങളേയയും പദ്ധതികളെയും തകർത്തു. 
  എല്ലാ സ്റ്റാന്റിംങ് കമ്മിറ്റികളും ഒന്നിച്ചു കയ്യടക്കുവാനുള്ള ബദ്ധപ്പാടിനിടയിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാതെ സ്റ്റാന്റിംഗ്‌കമ്മിറ്റി അധ്യക്ഷൻമാരെ നിശ്ചയിച്ചു. തിരഞ്ഞെടുപ്പുകൾ പല പ്രാവശ്യം മാറ്റിവെയ്ക്കേണ്ടി വന്നു.   ആസൂത്രണ സമിതി രൂപീകരണവുംവിവാദമായി.  പന്തളം മുൻസിപ്പാലിറ്റിയ്ക്ക് പുറത്തു നിന്ന് ഒരു ബിജെപി നേതാവിനെ ആസൂത്രണസമിതി അധ്യക്ഷനാക്കി.  ഇതിനെ എൽഡിഎഫ്‌  നേതൃത്വത്തിൽ പ്രതിപക്ഷം എതിർത്തു.  അവസാനം പന്തളത്തു നിന്ന് തന്നെ ഒരാൾ ആസൂത്രണസമിതി അധ്യക്ഷനായി. ഭരണപരിചയമില്ലാത്ത , നഗരസഭയിലെ വികസന സാധ്യതകൾ പഠിക്കാൻപോലും ശ്രമിക്കാത്ത ചെയർപേഴ്സനും കൂട്ടാളികളും ഭരണം വഴിതെറ്റിയപ്പോൾ ഉദ്യോഗസ്ഥ  ർക്കുമേൽ കുതിര കയറി. അവരുടെ അലമാരകൾ പരിശോധിക്കുകയും ഫയലുകൾ  ഓഫീസിന് പുറത്തു കൊണ്ടുപോവുകയും ചെയ്യുന്നത് സ്ഥിരമായതോടെ ഉദ്യോഗസ്ഥർ പൊലീസിൽ പരാതി കൊടുത്തു.  ഉദ്യോഗസ്ഥരുമായി നിരന്തരസംഘർഷങ്ങളുടെ കേന്ദ്രമായി പന്തളം മുൻസിപ്പൽ ഓഫീസ് മാറി.     
  മാർച്ച് 31 നകം ബഡ്ജറ്റവതരിപ്പിച്ചില്ല. ഭരണ സമിതിയുടെ ന്യുനതകൾ തുറന്നടിച്ച സെക്രട്ടറിയെ ഓടിച്ചു വിടാനുള്ള ശ്രമത്തിനിടയിൽ അദ്ദേഹം സ്ഥലം മാറ്റം വാങ്ങിപ്പോയി. പുതിയ സെക്രട്ടറി വന്നപ്പോൾ ബഡ്ജറ്റ് പാസ്സായില്ലെങ്കിൽ തന്റെ പണി തെറിക്കുമെന്ന് മനസ്സിലാക്കി ഭരണ സമിതിയെ പിരിച്ചുവിടാൻ സർക്കാരിന് ശുപാർശ നൽകി. ഇത് കേരള ചരിത്രത്തിൽ ആദ്യ സംഭവമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top