03 June Wednesday

ഒരാൾക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

 പത്തനംതിട്ട

കോവിഡ്‌ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ ഷാർജയിൽനിന്ന് തിരിച്ചെത്തിയ നെല്ലിക്കാല സ്വദേശിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
മാർച്ച് 18 ന് രാത്രി 10.25ന് ഷാർജയിൽനിന്ന് എയർ അറേബ്യ ഫ്‌ളൈറ്റ് നമ്പർ ജി 9449 സീറ്റ് നമ്പർ 14 സി യാത്രതിരിച്ച ഇയാൾ 19ന് പുലർച്ചെ 4.15 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ  ഇറങ്ങി. തിരുവനന്തപുരം ചക്കായി ജങ്‌ഷനിലെ ചായക്കടയിൽനിന്ന്‌ പുലർച്ചെ അഞ്ചിന് ചായ കുടിച്ചു. രാവിലെ 7.30  നെല്ലിക്കാലയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ  പ്രവേശിച്ചു.
ഇയാൾ ഷാർജയിൽനിന്ന്‌ വിമാനം കയറുന്നതിനു  ദിവസങ്ങൾക്ക്‌ മുൻപ് ദുബായിലെ ദയറ സന്ദർശിച്ചിരുന്നു. കോവിഡ് ഹോട്ട്‌സ്‌പോട്ട് ആയ ദയറ സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ സ്രവം പരിശോധനക്ക്‌ അയച്ചത്. നിരീക്ഷണത്തിൽ കഴിയുമ്പോഴും രോഗലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ല. 
തിങ്കളാഴ്‌ച 92 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്‌. ജില്ലയിൽ നിന്ന്‌ തിങ്കളാഴ്‌ച  161 സാമ്പിളുകൾ പരിശോധനയ്‌ക്ക്‌ അയച്ചു. കോവിഡ്‌ പരിശോധന ആരംഭിച്ച ശേഷം ഇത്രയധികം പേരുടെ സാബിൾ ഒറ്റ ദിവസം അയക്കുന്നത്‌ ആദ്യമായാണ്‌. ഇതുവരെ 1263 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ജില്ലയിൽ ഇതുവരെ അയച്ച സാമ്പിളുകളിൽ 15 എണ്ണം പോസിറ്റീവായും 897 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 265 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
നിസാമുദ്ദീനിൽ മത സമ്മേളനത്തിൽ പങ്കെടുത്ത  ജില്ലക്കാരായ 20 പേർ നിലവിൽ ജില്ലയിൽ ഹോം ഐസൊലേഷനിലുണ്ട്‌. ഇവരിൽ 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്‌.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ  12 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നാല് പേരും  ഐസൊലേഷനിലുണ്ട്.  തിങ്കളാഴ്‌ച പുതുയതായി മൂന്നു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്‌ച ആരെയും  ഡിസ്ചാർജ് ചെയ്തിട്ടില്ല. ഒരാളെ ജനറൽ ആശുപത്രിയിൽനിന്ന്‌ കോട്ടയം മെഡിക്കൽ കോളജ്‌ ആശുപത്രിയിലേക്ക്‌ റഫർ ചെയ്തിട്ടുണ്ട്.
വിദേശത്തുനിന്ന്‌  തിരിച്ചെത്തിയ 2759 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്‌ തിരിച്ചെത്തിയ 4583 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്. വിദേശത്ത്നിന്ന്‌ തിരിച്ചെത്തിയ 31 പേരെ നിരീക്ഷണ കാലം പൂർത്തിയായതിനാൽ ക്വാറന്റൈനിൽനിന്ന് വിടുതൽ ചെയ്തു. ആകെ 7700 പേരാണ്‌  വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്‌.
 
 
പ്രധാന വാർത്തകൾ
 Top