27 May Wednesday
രോഗപ്രതിരോധം

റാന്നി ഇപ്പോഴും ജാഗ്രതയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

 റാന്നി

കോവിഡ് 19 രോഗത്തെ നാടുകടത്താൻ റാന്നി ഇപ്പോഴും ജാഗ്രതയിൽ. റാന്നി സ്വദേശികൾ രോഗം മാറി തിരിച്ചെത്തിയിട്ടും പ്രതിരോധ പരിപാടികളൊന്നും വിട്ടുകളയാതെ തുടരുകയാണ്‌ ഇവിടെ ആരോഗ്യവകുപ്പ്‌. രോഗബാധിതരെ  കണ്ടെത്താൻ പഴുതടച്ചുള്ള നടപടികൾ റാന്നിയിൽ നടക്കുന്നു. ഇതിന്‌ താലൂക്ക്  ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ കൂടാതെ ജില്ലാ ആരോഗ്യ പ്രവർത്തകരും രംഗത്തുണ്ട്. 
അതിഥി തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങൾ സന്ദർശിച്ച്‌  രോഗപരിശോധനയും നടക്കുന്നു. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഇവരെ നിരീക്ഷണത്തിൽ വക്കാനാണ് ഉദ്ദേശം.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ കാര്യത്തിലും ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട്. എല്ലാദിവസവും ഇവരെ വിളിച്ച് ആരോഗ്യ വിവരങ്ങൾ ആരായുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ആവശ്യമുണ്ടെങ്കിൽ ഇത്തരക്കാരെ സന്ദർശിച്ച് രോഗപരിശോധന നടത്തുന്നു. ആദ്യം രോഗം സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയവരുമായി ബന്ധപ്പെട്ടവരുടെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞിരുന്നു. രോഗം സ്ഥിരീകരിച്ചതു മുതൽ വിശ്രമമില്ലാത്ത പ്രവർത്തനമാണ് ആരോഗ്യ വകുപ്പിന്റെ  നേതൃത്വത്തിൽ ഇവിടെ നടക്കുന്നത്‌.
 
പ്രധാന വാർത്തകൾ
 Top