27 May Wednesday
റാന്നി താലൂക്ക്‌ ആശുപത്രിക്ക്‌ കൂടുതൽ സൗകര്യങ്ങൾ

എംഎൽഎ ഫണ്ടിൽനിന്ന്‌ 1.32 കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020

 റാന്നി

കോവിഡ് 19  രോഗവ്യാപനം തടയാൻ രാജു എബ്രഹാം എംഎൽഎയുടെ ഫണ്ടിൽ നിന്നും രൂപ അനുവദിച്ചു. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനാണ് റാന്നി താലൂക്ക് ആശുപത്രിയിൽ സൗകര്യങ്ങൾ ഒരുക്കാൻ ഫണ്ട് അനുവദിച്ചത്. ഈ തുക ഉപയോഗപ്പെടുത്തി ഒമ്പത്‌ വെന്റിലേറ്ററുകൾ, 5000 പിപിഇ  കിറ്റുകൾ, 1134 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ എന്നിവ അടിയന്തരമായി താലൂക്ക് ആശുപത്രിയ്ക്ക് ലഭ്യമാക്കും. ഫണ്ട് അനുവദിച്ചുകൊണ്ടുള്ള രേഖ കലക്ടർ പി ബി നൂഹിന് രാജു ഏബ്രഹാം എംഎൽഎ കൈമാറി. 
വെന്റിലേറ്ററുകൾക്ക്‌ 87,92,298 രൂപ, 5000 പിപിഇ കിറ്റുകൾക്ക്‌ 35,00000 രൂപ, 1134 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്ക്‌ 9,07,702 രൂപ എന്നിങ്ങനെയാണ്‌ തുക അനുവദിച്ചിരിക്കുന്നത്.
സംസ്ഥാന ധനമന്ത്രി ഫണ്ടുമായി ബന്ധപ്പെട്ട അനുമതി നൽകുന്നതോടെ പണം ഡിഎംഒയുടെ അക്കൗണ്ടിലെത്തും. രേഖ കൈമാറുന്ന ചടങ്ങിൽ ഡിഎംഒ ഡോ. എ എൽ ഷീജ, ഡോ. എബി സുഷൻ എന്നിവരും പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top