03 February Friday

സോമരാജന്റെ ആക്‌ടീവ വരുന്നു; 
ഉഴുന്നുവടയുടെ മണവും...

ടി ഡി സജിUpdated: Tuesday Dec 6, 2022

സോമരാജൻ അടൂർ ടൗണിൽ പലഹാരങ്ങൾ വിൽക്കുന്നു

അടൂർ
മൂന്നാളം പൂവൻകുന്നിൽ പുത്തൽമഠത്തിൽ ജി എൻ സോമരാജന്റെ ആക്‌ടീവയുടെ ശബ്‌ദം അടൂരുകാർക്ക് സുപരിചിതം. ടൗണിലും പരിസര പ്രദേശത്തും 50 വർഷത്തിലേറെയായി മധുരവും എരിവും പകർന്നു നൽകുകയാണീ മനുഷ്യൻ. കൊതിയൂറും പലഹാരങ്ങളുമായി വിളിപ്പുറത്തുണ്ട് സോമരാജൻ. ഉഴുന്നുവട,മുളകുവട, പരിപ്പുവട, ഉണ്ണിയപ്പം, ഏത്തയ്ക്കാപ്പം എന്നിവയാണ് ഐറ്റങ്ങൾ.
12–--ാം വയസിൽ തുടങ്ങിയതാണ്‌. ആദ്യം കാൽനടയായും പിന്നീട് സൈക്കിളിലും. ഇപ്പോൾ സ്കൂട്ടറിലാണ് യാത്ര.  വീട്ടിലെ ദുരിതപൂർണമായ ജീവിത സാഹചര്യത്തെ തുടർന്നാണ് പലഹാര വിതരണവുമായി  ഇറങ്ങിയത്. സർക്കാർ ഓഫീസുകളും സ്വകാര്യ ഓഫീസുകളുമടക്കം സോമരാജനെ കാത്തിരിക്കും. കോവിഡ് കാലത്ത് മാത്രമാണ് പലഹാര യാത്ര മുടങ്ങിയത്.ഭാര്യ രമാഭായിയാണ് പലഹാര ഉൽപ്പാദനത്തിലെ സഹായി. രണ്ട് മക്കളുണ്ടായിരുന്നു. മകൾ അകാലത്തിൽ മരിച്ചു. വിനോദ് കുമാറാണ് മകൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top