16 August Sunday

ജനീഷ്‌ കുമാറിന് ചിറ്റാറിൽ സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

 ചിറ്റാർ

അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎയ്ക്ക് ചിറ്റാർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സ്വീകരണം നൽകി.ചിറ്റാർ പഴയ ബസ്റ്റാൻഡിൽ നിന്നും ആരംഭിച്ച പര്യടനം വൈകിട്ട് 5ന് കുടപ്പനകുളത്ത് സമാപിച്ചു.പൂക്കളും മാലകളും ഒരുക്കി സ്വീകരണ കേന്ദ്രങ്ങൾ തയ്യാറാക്കിയ നാട്ടുകാർ പായസവിതരണവും നടത്തി.
സ്വീകരണ കേന്ദ്രങ്ങളിൽ സിപിഐ എം പെരുനാട് ഏരിയ കമ്മിറ്റി അംഗങ്ങളായ എം എസ് രാജേന്ദ്രൻ, കെ ജി മുരളീധരൻ, ചിറ്റാർ ലോക്കൽ സെക്രട്ടറി മോഹൻ പൊന്നുപിള്ള, എൽഡിഎഫ് ചിറ്റാർ പഞ്ചായത്ത് കമ്മിറ്റി കൺവീനർ ജീ ബി ഗോപി, സിപിഐ കോന്നി മണ്ഡലം കമ്മറ്റി അംഗം സി സി മധുസൂദനൻ എന്നിവർ സംസാരിച്ചു.സ്വീകരണങ്ങൾക്ക്  ജനീഷ് കുമാർ നന്ദി പറഞ്ഞു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top