17 January Friday
നിലവറ ദീപം ഇന്ന് തെളിയും

ചക്കുളത്തുകാവിൽ പൊങ്കാല 10ന്

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019
പത്തനംതിട്ട
ചക്കുളത്തുകാവ്‌ ദേവീക്ഷേത്രത്തിലെ പൊങ്കാല, നിലവറ ദീപം -വെള്ളിയാഴ്‌ച തെളിയും. പൊങ്കാല 10ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9 ന് നിലവറദീപം തെളിയിക്കും. വൈകിട്ട് 5.30ന് കാർത്തിക സ്ംതഭം ഉയർത്തൽ. പൊങ്കാല ദിവസമായ 10 ന് പുലർച്ചെ 4ന് ഗണപതിഹോമവും  തുടർന്ന് നിർമാല്യദർശനവും നടക്കും. 8.30 ന് വിളിച്ചു ചൊല്ലി പ്രാർഥന. തുടർന്ന് ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ്  പി എസ്‌ നായർ
പൊങ്കാല ചെയ്യും. ദേവസ്വം കമീഷണർ ഹർഷൻ മുഖ്യാഥിതിയാകും. പൊങ്കാലക്ക് തുടക്കം കുറിച്ച്‌ പണ്ടാര അടുപ്പിലേയ്ക്ക് മുഖ്യ കാര്യദർശി രാധാകൃഷ്‌ണൻ നമ്പൂതിരി അഗ്നി പകരും.
വൈകിട്ട് 5.30ന് സാംസ്കാരിക സമ്മേളനം സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയാകും. കേരള ത്തിൽനിന്നും ആദ്യമായി സൗത്ത് ആഫ്രിക്കയിൽ എംപി ആയ കേശവം അനിൽ പിള്ളയെ ആദരിക്കും. യുഎൻ വിദഗ്ധ സമിതി ചെയർമാൻ ഡോ. സി വി ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകരും.
ഇൻഫർമേഷൻ സെന്ററുകളിൽ 1000 ത്തിലധികം ക്ഷേത്ര വളണ്ടിയേഴ്സ് നിർദേശങ്ങളുമായി സേവനം നടത്തും. ഭക്തരുടെ പ്രാഥമികാവശ്യങ്ങൾക്കായി സ്ഥിരം സംവിധാനങ്ങൾക്കു പുറമെ താത്കാലിക ശൗചാലയങ്ങളും ഏർപ്പെടുത്തും. പൊലീസ്, കെഎസ്ആർടിസി, ആരോഗ്യ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഫയർഫോഴ്സ്, കെഎസ്ഇബി, ജല അതോറിറ്റി, എക്സൈസ്, ജല ഗതാഗതം, റവന്യൂ വകുപ്പുകളുടെ സേവനം ആലപ്പുഴ, പത്തനംതിട്ട കലക്ടർമാരുടെ നേതൃത്വത്തിൽ സജ്ജീകരിക്കും. പാർക്കിങ്ങിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തും .
ക്ഷേത കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റർ അഡ്വ. കെ കെ ഗോപാലകൃഷ്ണൻ നായർ,  ഹരിക്കുട്ടൻ നമ്പൂതിരി, പിആർഒ സുരേഷ് കാവുംഭാഗം, കെ സതീശ്കുമാർ, സന്തോഷ് ഗോകുലം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top