13 August Thursday
സാങ്കേതിക സംഘം സ്ഥലം സന്ദർശിച്ചു

വൈറപ്പുഴ പാലം: ടെൻഡർ ഉടൻ

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

വീണാ ജോർജിന്റെ നേതൃത്വത്തിൽ ജന പ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കുന്നു

 പത്തനംതിട്ട

വൈറപ്പുഴ  പാലത്തിന്റെ സ്ഥലം പിഡബ്ല്യുഡി ബ്രിഡ്ജസ് ചീഫ് എഞ്ചിനീയർ മനോമോഹന്റെ നേതൃത്വത്തിലുള്ള സാങ്കേതിക സംഘം സന്ദർശിച്ചു.  പുതുക്കിയ ഭരണാനുമതി ലഭിച്ചാലുടൻ സാങ്കേതിക അനുമതി നൽകി ടെൻഡർ നടപടികൾ ആരംഭിക്കും.  8 കോടി 65 ലക്ഷം രൂപക്കാണ് പുതുക്കിയ ഭരണാനുമതിക്കായി പാലത്തിന്റെ ഡിസൈൻ സമർപ്പിച്ചിരിക്കുന്നത്. 10 വർഷം മുൻപ് ഭരണാനുമതി ലഭിച്ച പാലത്തിനായി 2010 ൽ മണ്ണ് പരിശോധന നടത്തിയെങ്കിലും പിന്നീട് പ്രവർത്തനം ഒന്നും ഉണ്ടായില്ല.എത്രയും വേഗം നടപടികൾ പൂർത്തിയാക്കി  നിർമാണം ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വീണാ ജോർജ് എംഎൽഎ പറഞ്ഞു. കെ സി രാജഗോപാലൻ എംഎൽഎ ആയിരിക്കുമ്പോൾ രണ്ടു കോടി രൂപക്കാണ് 2009 ൽ ഭരണാനുമതി ലഭിച്ചത്. 
മുൻ എംഎൽഎ കെ സി രാജഗോപാലൻ, പഞ്ചായത്ത് പ്രസിഡന്റ് അശോകൻ  കുളനട, പന്തളം മഹാദേവ ക്ഷേത്രം പ്രസിഡന്റ് കൃഷ്ണകുമാർ,സൂപ്രണ്ടിങ് എൻജിനീയർ ബിന്ദു, എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിതാ മാത്യു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജി തോമസ്, അസി.എഞ്ചിനീയർ കുര്യൻ,  റോഡ്സ്  അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിനു ഭാസ്കർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top