17 January Friday

ഹോളി ഇന്നസെന്റ്‌സ് അവാര്‍ഡ് ഫാ.ഡേവിസ് ചിറമ്മലിന്

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

 

പത്തനംതിട്ട
മെഴുവേലി ഹോളി ഇന്നസെന്റ് ഓർത്തഡോക്‌സ് വലിയപള്ളി ഏർപ്പെടുത്തിയ പ്രഥമ ഹോളി ഇന്നസെന്റ്‌സ് അവാർഡ് കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ.ഡേവിസ് ചിറമ്മലിന് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് 26ന്‌ വൈകിട്ട്‌ 7.30ന്‌ പള്ളിയുടെ 159-ാം  പെരുന്നാളിനോടനുബന്ധിച്ച ചടങ്ങിൽ ഓർത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ.യുഹാനോൻ മാർ ദിയസ്‌കോറസ് മെത്രാപ്പോലീത്ത സമ്മാനിക്കുമെന്ന് ഇടവക വികാരി ഫാ. മാമ്മൻ തോമസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാമൂഹിക, സാംസ്‌കാരിക, ലഹരിവിരുദ്ധ, ജീവകാരുണ്യ, പരിസ്ഥിതി പ്രവർത്തന മേഖലകളിലെ വ്യക്തികളെയും സംഘടനകളെയും ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇക്കൊല്ലം മുതൽ അവാർഡ് ഏർപ്പെടുത്തിയത്. സ്വന്തം കിഡ്‌നികളിലൊരെണ്ണം ദാനം ചെയ്യുകയും കിഡ്‌നി ദാന സന്ദേശവുമായി നിരവധി ആളുകൾക്ക് പ്രചോദനമായി മാറുകയും ചെയ്ത ഫാ.ഡേവിഡ് ചിറമ്മലിന്റെ സാമൂഹിക സേവന മേഖലകളിലെ ഇടപെടലുകൾ കണക്കിലെടുത്താണ് പ്രഥമ അവാർഡിന് തെരഞ്ഞെടുത്തത്. ഇടവകയുടെ പെരുന്നാൾ 15 മുതൽ 27 വരെ നടക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ട്രസ്റ്റി സജി ഏബ്രഹാം, സെക്രട്ടറി മാത്യു സ്‌കറിയ, കമ്മിറ്റിയംഗങ്ങളായ പി എം ജേക്കബ്, ജോ തോമസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top