23 September Wednesday

ചരൽക്കുന്നും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്‌ സെന്റർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

 കോഴഞ്ചേരി

സംസ്ഥാനത്തെ പ്രസിദ്ധ ക്യാമ്പ് സെന്റർ മാർത്തോമ്മാ സഭയുടെ ചരൽക്കുന്ന് സെന്ററും കോവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായി. വീണാ ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ നൂറ്‌ കിടക്കകളാണ് ഒരുക്കുക. 
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത ചരൽക്കുന്ന് ക്യാമ്പ് സെന്ററും ഉദ്ഘാടനം പോലും കഴിയാത്ത കോഴഞ്ചേരി ഹെർമ്മറ്റേജും ഉൾപ്പടെ കോവിഡ് പ്രതിരോധത്തിന് വിട്ടുനൽകാൻ സമ്മതം നൽകിയിരുന്നു.
വിവിധ രാഷ്ടീയ പാർടികളുടെ സംസ്ഥാന ദേശീയ പരിപാടികൾ നടക്കാറുള്ളത് ഇവിടെയാണ്. കേരളാ കോൺഗ്രസിന്റെ വിവിധ പിളർപ്പുകൾക്കും ഇവിടം വേദിയായി.മാർത്തോമ്മാ സഭയുടെ വൈദീക സമ്മേളനങ്ങൾ ഉൾപ്പടെ നടക്കുന്ന പ്രധാന സ്ഥാപനം തന്നെ കോവിഡ് രോഗത്തെ പ്രതിരോധിക്കാൻ നൽകിയ മാർത്തോമ്മാ സഭയുടെ നിലപാട്‌ അഭിമാനാർഹമാണ്. നിലവിൽ 85 കിടക്കകളാണ് ക്രമീകരിച്ചിട്ടുള്ളത്. 15 കിടക്കകൾ ഉടൻ തയ്യാറാക്കും.
ഉദ്ഘാടന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോർജ് മാമൻ കൊണ്ടൂർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.ആർ കൃഷ്ണകുമാർ, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്‌ എൽസി ക്രിസ്റ്റഫർ, വൈസ് പ്രസിഡന്റ്‌‌ സി വി ഗോപാലകൃഷ്ണൻ നായർ, സിപിഐ എം കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗം രാജൻ വർഗീസ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി സി തോമസ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top