25 September Friday

37 പേർക്ക് കൂടി, 46 രോഗമുക്തർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

 പത്തനംതിട്ട 

ജില്ലയിൽ ബുധനാഴ്‌ച 37 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എട്ടു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും നാല്‌ പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 25 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ കുമ്പഴ ക്ലസ്റ്ററിലുളള നാലു പേരും, അടൂർ ക്ലസ്റ്ററിലുളള രണ്ടു പേരും,  ചങ്ങനാശേരി ക്ലസ്റ്ററിലുളള രണ്ടു പേരും, കുറ്റപ്പുഴ ക്ലസ്റ്ററിലുളള ഒരാളും ഉണ്ട്. അഞ്ചു പേരുടെ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.ജില്ലയിൽ ബുധനാഴ്‌ച 46 പേർ രോഗമുക്തരായി. ഇതുവരെ ആകെ 1660 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 762 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇതുവരെ രണ്ടു പേർ മരണമടഞ്ഞു. ആകെ രോഗമുക്തരായവരുടെ എണ്ണം 1234 ആണ്. 
സമ്പർക്കം മുഖേന രോഗം 
ബാധിച്ചവർ
കോഴഞ്ചേരി സ്വദേശി 47കാരൻ, മെഴുവേലി സ്വദേശി 51കാരൻ( ആംബുലൻസ് ഡ്രൈവറാണ്, രോഗം ബാധിച്ച് മരണമടഞ്ഞ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളതാണ്), എഴുമറ്റൂർ സ്വദേശിനി 20കാരി, കണ്ണൂർ, പുത്തൂർ സ്വദേശി 27കാരി(തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥി, മരണമടഞ്ഞ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ),വെസ്റ്റ് ഓതറ സ്വദേശി 51കാരി(സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല),ചാത്തങ്കേരി സ്വദേശിനി 84കാരി, തിരുമൂലപുരം സ്വദേശി 24കാരൻ(തിരുവല്ല കോവിഡ് കെയർ സെന്ററിലെ വളന്റിയറാണ്),പെരിങ്ങര സ്വദേശി 43കാരൻ(മുൻപ് രോഗബാധിതനായ ആംബുലൻസ് ഡ്രൈറുടെ സമ്പർക്കപ്പട്ടികയിൽ),    തുരുത്തിക്കാട് സ്വദേശി 42കാരൻ‌(ക്രിസ്ത്യൻ പുരോഹിതനാണ്),  കുറ്റപ്പുഴ സ്വദേശി 42കാരൻ, തിരുവല്ല സ്വദേശി 38കാരൻ,  വടശേരിക്കര സ്വദേശി 48കാരൻ, മെഴുവേലി സ്വദേശിനി 58കാരി, കുറ്റപ്പുഴ സ്വദേശിനി 75കാരി(സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല), റാന്നി അങ്ങാടി സ്വദേശികളായ 29കാരൻ(ക്രിസ്ത്യൻ പുരോഹിതനാണ്),  57കാരി,  തേക്കുതോട് സ്വദേശികളായ 78കാരി,  56കാരി,കോയിപ്പുറം സ്വദേശി 28കാരൻ(സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല),പ്രമാടം സ്വദേശി 58കാരൻ(സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല),ഇളമണ്ണൂർ സ്വദേശിനി 38കാരി, കോട്ടമുകൾ സ്വദേശിനി 16കാരി, പഴകുളം സ്വദേശി 30കാരൻ,  വെച്ചൂച്ചറ  സ്വദേശിനി 31കാരി, മല്ലപ്പളളി സ്വദേശി 67കാരൻ(സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല).
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top