24 October Thursday

കാശ്‌മീർ വിഭജനം: ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

 പത്തനംതിട്ട

കാശ്‌മീർ വിഭജിക്കുകയും സ്വയംഭരണ അവകാശം ഇല്ലാതാക്കുകയും ചെയ്‌ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ  പ്രകടനവും യോഗവും സംഘടിപ്പിച്ചു.   കോഴഞ്ചേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി  സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്  പി കെ സുബീഷ് കുമാർ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ബിജിലി പി ഈശോ  സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം സജിത്‌ പി  ആനന്ദ്, ബ്ലോക്ക് ട്രഷറർ നൈജിൽ കെ ജോൺ, ബ്ലോക്ക് കമ്മിറ്റിയംഗം ആർ ഡോണി, സലേഷ് സോമൻ എന്നിവർ സംസാരിച്ചു.   തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ആർ  മനു  ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ കെ വി മഹേഷ്‌  അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ഒ ആർ അനൂപ് കുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ ജയന്തൻ, സോണി ഐസക്, എന്നിവർ സംസാരിച്ചു.
 പന്തളത്ത് തുമ്പമൺ മേഖല കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ജില്ലാ കമ്മിറ്റിയംഗം എൻ സി അഭീഷ് ഉദ്ഘാടനം ചെയ്തു. ചന്ദ്രലാൽ, ആനന്ദൻ, അരവിന്ദൻ എന്നിവർ സംസാരിച്ചു.
ഇരവിപേരൂരിൽ സംഘടിപ്പിച്ച പരിപാടി ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി ടി അജയൻ  ഉദ്ഘാടനം ചെയ്തു.അനസൂയ ദേവി അധ്യക്ഷയായി. ബ്ലോക്ക് പ്രസിഡന്റ് എൻ എസ് രാജീവ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് കമ്മറ്റിയംഗങ്ങളായ അനിൽകുമാർ, സുനിൽകുമാർ, അനീഷ് കുന്നപ്പുഴ, അഭിനേഷ് ഗോപൻ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top