21 September Saturday

മല്ലപ്പള്ളിയിൽ ശൗചാലയം: 115 ലക്ഷത്തിന് ഭരണാനുമതി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

 മല്ലപ്പള്ളി 

സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ അഡ്വ. മാത്യു ടി തോമസ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന്‌ തുക ചെലവഴിച്ച് നിർമിക്കുന്ന ശൗചാലയത്തിന് ഭരണാനുമതിയായി. കൊച്ചി ആസ്ഥാനമായ കേരള ഇലക്ടിക്കൽ ആൻഡ്‌ അലൈഡ് എൻജിനീയറിങ്‌  കമ്പനി ലിമിറ്റഡ് (കെൽ) എന്ന സ്ഥാപനത്തിനാണ്‌  നിർവഹണ ചുമതല. 115 ലക്ഷം രൂപ അടങ്കൽ തുകയായി വകയിരുത്തി സംസ്ഥാന സർക്കാരിനുവേണ്ടി ഗവ. ജോ. സെക്രട്ടറി പാറ്റ്‌സി സ്റ്റീഫൻ കഴിഞ്ഞദിവസം ഉത്തരവിറക്കി.  താലൂക്ക് ആസ്ഥാനത്ത് എത്തുന്നവർക്ക് പ്രാഥമിക ആവശ്യങ്ങൾക്ക് മതിയായ സൗകര്യമില്ലെന്ന് ഗ്രാമപഞ്ചായത്ത് നൽകിയ നിവേദനത്തെ തുടർന്നാണ് എംഎൽഎ ഇതിനായി തുക വകയിരുത്തിയത്.  പഞ്ചായത്ത് കണ്ടെത്തി കൈമാറിയ സ്ഥലത്താണ് നിർമാണം നടത്തുന്നത്.  ഇരുനിലകളിലായി വിമാനത്താവളങ്ങിൽ പ്രവർത്തിക്കുന്ന ശുചിമുറിയുടെ മാതൃകയിലാണ്  സമുച്ചയം നിർമിക്കുന്നത്. ഇതിനോടനുബന്ധിച്ച് ആവശ്യമെങ്കിൽ വിശ്രമകേന്ദ്രവും ഒരുക്കുമെന്ന് എംഎൽഎ പറഞ്ഞു. നേരത്തെ ടോയ്‌ലെറ്റ് പ്രവർത്തിച്ച സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടെയുള്ള   കെട്ടിടത്തിന്റെ നിർമാണത്തിന്റെ ആദ്യഘട്ടത്തിലെ മണ്ണ് പരിശോധന അടക്കമുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കും. \
 
പ്രധാന വാർത്തകൾ
 Top