07 August Friday

ആദിവാസി യുവാവിന് "കാഴ്‌ച'യുടെ കരുതൽ

സ്വന്തം ലേഖകൻUpdated: Monday Jul 6, 2020

രാജന്‌ സഹായവുമായി റോഷൻ റോയി മാത്യു ആദിവാസികുടിയിൽ എത്തിയപ്പോൾ

ചിറ്റാർ
ശബരിമല ഉൾവനത്തിൽ ദിവസങ്ങളോളം അവശതയിൽ കഴിഞ്ഞ ആദിവാസി യുവാവിന് പിഎസ്‌‌സി അംഗം റോഷൻ റോയി മാത്യുവിന്റെ  നേതൃത്വത്തിൽ ചികിത്സാ സഹായമൊരുക്കി.  എഴുന്നേൽക്കാൻ പോലും കഴിയാതെ  കഠിന വേദനയനുഭവിച്ചു കിടപ്പിലായിരുന്ന രാജനാണ് (45) ചികിത്സയൊരുക്കിയത്. ആദിവാസി കുടുംബങ്ങൾക്ക് റോഷൻ റോയി മാത്യു കാഴ്ച നേത്രദാന സേനയുടെ നേതൃത്വത്തിൽ ഭക്ഷണ സാധനങ്ങൾ നൽകി വരികയാണ്.തുടർച്ചയായ നാലാം മാസമാണ് ളാഹ, രാജമ്പാറ, പ്ളാപ്പള്ളി, മുട്ടുപുളി തോട്, മഞ്ഞത്തോട്, നിലയ്ക്കൽ, കല്ലുന്തോട്, രണ്ടുകല്ലുതോട്, ചാലക്കയം,പമ്പ, എന്നിവിടങ്ങളിൽ താമസിക്കുന്ന 42 കുടുംബങ്ങൾക്ക്  സഹായമെത്തിക്കുന്നത്.
കഴിഞ്ഞ ദിവസം ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുമ്പോഴാണ് രാജന്റ ദയനീയാവസ്ഥ കാണാനിടയായത്. റോഡിൽ നിന്നും ഏറെ ദൂരെയായാണ് ഈ കുടുംബം കഴിയുന്നത്. തീർത്തും അവശതയിലായതിനാൽ എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ഭാര്യ മിനിയും ഏഴ്‌ പെൺമക്കളുമടങ്ങുന്ന കുടുംബത്തിന്റ സ്ഥിതി മനസിലാക്കി നിലയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ.പ്രശോഭ് ഈനാസിനെയും സ്റ്റാഫ് നേഴ്സ് അനിൽ കുമാറിനെയും ഉൾവനത്തിലെ കൂരയിലെത്തിക്കുകയായിരുന്നു. രാജന്‌ വിദഗ്‌ധ ചികിത്സയൊരുക്കും. ആവശ്യമെങ്കിൽ ആശുപത്രിയിലേക്ക് മാറ്റും.
42 കുടുംബങ്ങൾക്കും ഭക്ഷ്യ  കിറ്റുകൾ നൽകിയാണ് മടങ്ങിയത്.അട്ടത്തോട് വാർഡിലെ അങ്കണവാടി വർക്കർ പി കെ കുഞ്ഞുമോൾ, കാഴ്ച നേത്രദാന സേന ക്യാംപ് കോ- ഓർഡിനേറ്റർ അനു ടി ശാമുവേൽ എന്നിവർ നേതൃത്വം നൽകി.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top