25 August Sunday
അസിസ്റ്റന്റ് രജിസ്ട്രാറെ എൽഡിഎഫ‌് പ്രവർത്തകർ തടഞ്ഞുവച്ചു

ഏനാത്ത് ബാങ്കിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019

 

കൊടുമൺ
ഏനാത്ത് സഹകരണ ബാങ്കിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി.നിലവിലുണ്ടായിരുന്ന പട്ടികയിൽ പേരുള്ള പലരെയും ഒഴിവാക്കുകയും പുതിയ പേരുകൾ ധാരാളമായി എഴുതി ചേർക്കുകയും ചെയ‌്തെന്ന പരാതിയെത്തുടർന്നാണ് അംഗത്വ പരിശോധന നടത്തിയത്. അപേക്ഷയോ മറ്റ് അനുബന്ധ രേഖകളോ ഇല്ലാതെയാണ് ഭൂരിപക്ഷം വോട്ടർമാരും വോട്ടർ പട്ടികയിൽ കടന്നു കൂടിയതെന്ന് അടൂർ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി.
വോട്ടർ പട്ടികയിൽ കൃത്രിമം നടന്നതായി ആരോപിച്ച്ഇടതു മുന്നണി പ്രവർത്തകർ റിട്ടേണിങ‌് ഓഫീസർക്ക് നൽകിയ പരാതിയെത്തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്. മതിയായ രേഖകളില്ലാത്ത അപേക്ഷകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്നും പട്ടിക വിശദമായി പരിശോധിക്കുന്നതിന് എല്ലാ രേഖകളും റിട്ടേണിങ‌് ഓഫീസർ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ട്ഇടതു മുന്നണി പ്രവർത്തകർ വരണാധികാരി കൂടിയായ അടൂർ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറെ തടഞ്ഞുവച്ചു.പരിശോധന നീണ്ടു പോയാൽ നിലവിലുള്ള ഭരണസമിതിക്ക് വീണ്ടും കൃത്രിമ രേഖകളുണ്ടാക്കുന്നതിനുള്ള അവസരം ലഭിക്കുമെന്നാണവരുടെ വാദം.ഏനാത്ത് ബാങ്കിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഒട്ടേറെ ആക്ഷേപങ്ങൾ മുൻ വർഷങ്ങളിലുണ്ടായിട്ടുണ്ട്. ഏനാത്ത്, കടിക, കൈതപ്പറമ്പ്,പടിഞ്ഞാറ്റിൻകര തുടങ്ങിയ പ്രദേശങ്ങളാണ് ബാങ്കിന്റെ പരിധിയിലുള്ളത്. പരിധിക്കു പുറത്തുള്ളവരെപ്പോലും അംഗങ്ങളായി ചേർത്തിട്ടുണ്ടെന്നാണ് ഇടതു മുന്നണി പ്രവർത്തകർ പറയുന്നത്.
 
 
 
പ്രധാന വാർത്തകൾ
 Top