02 July Thursday

11 രോഗികൾ കൂടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
പത്തനംതിട്ട
ജില്ലയിൽ വെള്ളിയാഴ്‌ച 11 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. ഇതുവരെ ആകെ 70 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച രണ്ടുപേർ രോഗമുക്തരായി. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഗർഭിണിയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭിണിയുമാണ് രോഗമുക്തരായത്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 25 ആയി. 
പുതിയ രോഗികൾ
1) മേയ് 26 ന് അബുദാബിയിൽ നിന്നെത്തിയ ചെറുകോൽ സ്വദേശി 24കാരൻ. 2)മേയ് 26 ന് ദുബായിൽ നിന്നെത്തിയ വെട്ടിപ്രം ഈസ്റ്റ് സ്വദേശി 63കാരൻ 3)മേയ് 26ന് കുവൈറ്റിൽ നിന്നെത്തിയ റാന്നി ഇടമൺ സ്വദേശിനി 30കാരി. 4)മേയ് 27 ന് കുവൈറ്റിൽ നിന്നെത്തിയ റാന്നി ഇടമൺ സ്വദേശിനി 33കാരി. 5)മേയ് 27ന് കുവൈറ്റിൽ നിന്നെത്തിയ ആനിക്കാട് പുന്നവേലിൽ സ്വദേശിനി 27കാരി. 6)മേയ് 27ന് കുവൈറ്റിൽ നിന്നെത്തിയ മുണ്ടുക്കോട്ടയ്ക്കൽ സ്വദേശി 38കാരൻ. 7) മേയ് 27ന് കുവൈറ്റിൽ നിന്നെത്തിയ കൊടുമൺ സ്വദേശി 29കാരൻ. 8) മേയ് 27ന് കുവൈറ്റിൽ നിന്നെത്തിയ കോട്ടാങ്ങൽ സ്വദേശിനി 37കാരി. 9) മേയ് 30ന് അബുദാബിയിൽ നിന്നെത്തിയ വടശേരിക്കര മണിയാർ സ്വദേശി 49കാരൻ. 10)ജൂൺ ഒന്നിന് മഹാരാഷ്ട്രയിൽ നിന്നെത്തിയ കോന്നി പയ്യനാമൺ സ്വദേശിനി 26കാരി. 11) മേയ് 26ന് കുവൈറ്റിൽ നിന്നെത്തിയ കടമ്പനാട് സ്വദേശി 31കാരൻ. ഇദ്ദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ജില്ലയിൽ ഇതുവരെ എത്തിയിട്ടില്ല.
പ്രധാന വാർത്തകൾ
 Top