07 July Tuesday

മുത്തശ്ശിമാവിന്റെ സംരക്ഷണത്തിന് നടപടി സ്വീകരിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020
കോഴഞ്ചേരി
മുത്തശ്ശിമാവിന്റെ സംരക്ഷണത്തിന് നടപടി സ്വീകരിക്കുമെന്ന് വീണാ ജോർജ് എംഎൽഎ. മല്ലപ്പുഴശ്ശേരി കാരംവേലി ഇടപ്പാറക്കാവിലെ ഇരുന്നൂറിലധികം വയസുള്ള കൂറ്റൻ മാവ് ചുറ്റുതറ കെട്ടി സംരക്ഷിക്കുന്നതിനാണ് സംവിധാനം ഏർപ്പെടുത്തുക. കായംകുളം കൊച്ചുണ്ണിയുടെ പേരിൽ കുരിയാലയുള്ള സംസ്ഥാനത്തെ ഏക കാവ്‌ ക്ഷേത്രപ്പറമ്പിലാണ്. ഇരുന്നുറ്റി അമ്പതോളം ഇഞ്ച് വണ്ണവും അറുപതടിയിലധികം ഉയരവുമുള്ള മരമാണിത്.മാവിന്റെ പ്രാധാന്യം എംഎൽഎയോട്‌ ചൂണ്ടിക്കാട്ടിയ കാവു സംരക്ഷണ സമിതി പ്രസിഡന്റ്‌ കെ കെ സത്യപാലൻ, സെക്രട്ടറി സി എൻ തങ്കപ്പൻ എന്നിവരോടാണ് വീണാ ജോർജ് എംഎൽഎ മുത്തശ്ശിമാവ്‌ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്.
പ്രധാന വാർത്തകൾ
 Top