31 January Tuesday
നീരേറ്റുപുറം പമ്പ ജലോത്സവം

അമിച്ചകരി ഗബ്രിയേൽ ചുണ്ടന് കിരീടം

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022
തിരുവല്ല
നീരേറ്റുപുറം പമ്പ ജലോത്സവത്തിൽ അമിച്ചകരി ബോട്ട് ക്ലബിന്റെ ഗബ്രിയേൽ ചുണ്ടൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എംസിഡിസി കുമരകത്തിന്റെ നടുവിലേപറമ്പ് ചുണ്ടനാണ് രണ്ടാം സ്ഥാനം.
950 മീറ്റർ നീളത്തിലുള്ള രണ്ട് ട്രാക്കുകളിൽ നാല് ചുണ്ടൻ വള്ളങ്ങൾ തമ്മിലാണ് മത്സരങ്ങൾ നടന്നത്. വെപ്പ് എ ഗ്രേഡ് - ഷോട്ട് പുളിക്കത്തറ, വെപ്പ് ബി ഗ്രേഡ് -ഏബ്രഹാം മൂന്നുതൈയ്ക്കൻ, ഇരുട്ടുകുത്തി എ ഗ്രേഡ് - മൂന്നുതൈയ്ക്കൻ, ഇരുട്ടുകുത്തി ബി ഗ്രേഡ് - സെന്റ്. ജോസഫ് എന്നിവരാണ് മത്സരത്തിലെ മറ്റു ജേതാക്കൾ. 17 വള്ളങ്ങളാണ് മത്സരത്തിൽ മാറ്റുരച്ചത്. 
ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. വിക്ടർ ടി തോമസ് അധ്യക്ഷനായി. ജലഘോഷയാത്രയ്ക്ക് ആന്റോ ആന്റണി എംപി സല്യൂട്ട് സ്വീകരിച്ചു. ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യൻ തോമസ് സമ്മാനദാനം നിർവഹിച്ചു. എയർപോർട്ട് അതോറിട്ടി ചീഫ് സെക്യൂരിറ്റി ഓഫീസർ സുശീൽ ശർമ, നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, എ വി കുര്യൻ ആറ്റുമാലി, വി ആർ രാജേഷ്, ഗ്രേസി അലക്‌സാണ്ടർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top