16 August Sunday
ബിപിസിഎൽ വിൽക്കരുത്‌

ഡിവൈഎഫ്‌ഐ ഐക്യദാർഡ്യ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

 പത്തനംതിട്ട

ബിപിസിഎൽ വിൽക്കരുത് എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റി കൊച്ചിൻ ഷിപ്പ്‌യാർഡ് മുതൽ ബിപിസിഎൽ വരെ വ്യാഴാഴ്‌ച നടത്തുന്ന ലോങ്‌ മാർച്ചിന്‌ ഐക്യദാർഡ്യം പ്രകടിപ്പിച്ച്‌ ജില്ലയിൽ യൂണിറ്റ്‌ കേന്ദ്രങ്ങളിൽ ഐക്യദാർഡ്യ മാർച്ച്‌ നട ത്തി.
 ഇളമണ്ണൂരിൽ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ പങ്കെടുത്തു. പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി പി ബി സതീഷ്‌കുമാർ ഉദ്‌ഘാടനംചെയ്‌തു. അൻസിൽ അഹമ്മദ്‌, ശ്യാംരാജ്‌, റിയാസ്‌ റഷീദ്‌ എന്നിവർ സംസാരിച്ചു. 
  ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ വള്ളിക്കോട്ടും സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ആർ മനു വായ്‌പൂര്‌ പങ്കെടുത്തു. ജില്ല ട്രഷറർ ബി നിസാം ആലുംമൂട്ടിലും ജില്ല സഹഭാരവാഹികളായ ജോബി ടി ഈശോ ബാലവാടിയിലും ആർ ഹരീഷ്‌ ചുരുളിക്കോട്ടും എം അനീഷ്‌കുമാർ പ്രമാടത്തും എം സി അനീഷ് കുമാർ തിരുമൂലപുരത്തും പ്രകാശ് ബാബു തിട്ടപ്പള്ളിയിലും രാജ്കുമാർ തട്ടാരുപടിയിലും നീതു അജിത് നെടുംപ്രയാറും പങ്കെടുത്തു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top