19 January Sunday

തൊഴിലുറപ്പ്‌ തൊഴിലാളികളുടെ ജാഥ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

 ചിറ്റാർ

തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട് 10ന് പത്തനംതിട്ട ഹെഡ് പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ നടത്തുന്ന മാർച്ചിന്റെ പ്രചരണാർഥം എൻആർഇജി വർക്കേഴ്സ് യൂണിയൻ ജില്ലാ ജാഥ സീതത്തോട്ടിൽനിന്ന്‌ ആരംഭിച്ചു.
ജാഥാ ക്യാപ്റ്റനും യൂണിയൻ ജില്ലാ സെക്രട്ടറിയുമായ അഡ്വ. ആർ സനൽ കുമാറിന് പതാക കൈമാറി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ  ജാഥ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ വിവിധ പ്രദേശങ്ങളിലൂടെ അഞ്ചു ദിവസം പര്യടനം നടത്തുന്ന ജാഥ എട്ടിന് നിരണത്ത് സമാപിക്കും. യൂണിയൻ മേഖലാ പ്രസിഡന്റ്‌ അംബിക വിശ്വൻ അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ എസ് ഭദ്രകുമാരി, ജില്ലാ ട്രഷറർ റോയ് ഫിലിപ്പ്, യൂണിയൻ പെരുനാട് ഏരിയ സെക്രട്ടറി പി ആർ പ്രമോദ്, സി വി രാഹുൽ, ഷാനു സലീം, ശ്രീനാ ഷിബു, അച്ഛൻ കുഞ്ഞ്, ശാന്തമ്മ സുകുമാരൻ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top