24 October Thursday
മൊബൈൽ റീചാർജ് ചെയ്തില്ല

കടയ്ക്കുനേരെ കുപ്പിയിൽ പെട്രോൾ നിറച്ചെറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

 തിരുവല്ല

വ്യാപാര സ്ഥാപനത്തിനുനേരെ പെട്രോൾ നിറച്ച കുപ്പിയിൽ തീ കൊളുത്തിയെറിഞ്ഞ യുവാവിനെ പൊലീസ് തെരയുന്നു.  തിരുവല്ല കോട്ടത്തോട് റെയിൽവേ ക്രോസിന് സമീപം ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ജോമോന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബിയർകുപ്പിയിൽ പെട്രോൾ നിറച്ച് തിരിയിൽ തീകൊളുത്തി എറിയുകയായിരുന്നു. കുപ്പി നിലത്തുവീണ് പൊട്ടിയെങ്കിലും തീ അണഞ്ഞുപോയതിനാൽ അപകടമുണ്ടായില്ല. ഈ സമയം കടയ്ക്കുള്ളിൽ ഉടമയും ഭാര്യയും ഇവരുടെ കുട്ടികളും സാധനം വാങ്ങാനെത്തിയവരും ഉണ്ടായിരുന്നു. കോട്ടത്തോട് പാലത്തിന് സമീപം താമസിക്കുന്ന അലക്സ് ആണ് അക്രമണം നടത്തിയതെന്ന് കടയുടമ പൊലീസിൽ മൊഴി നൽകി.
ചൊവ്വാഴ്ച രാവിലെ കടയിലെത്തിയ അലക്സ് കടമായി മൊബൈൽ ഫോൺ റീചാർജ് ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുമ്പ് നൽകാനുള്ള ആയിരം രൂപ തരണമെന്ന് കടയുടമ ആവശ്യപ്പെട്ടതോടെ തർക്കമുണ്ടായി. ഇതിനെ തുടർന്ന് തിരികെപോയ അലക്സ് രാത്രിയിലെത്തി ആക്രമണം നടത്തുകയായിരുന്നു. ഒളിവിൽപോയ പ്രതിക്കെതിരെ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
 
 
 
പ്രധാന വാർത്തകൾ
 Top