22 September Tuesday

ഡിവൈഎഫ്‌ഐ ടിവി ചലഞ്ച്‌: നൽകിയത്‌ 768

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020
പത്തനംതിട്ട
ഡിവൈഎഫ്‌ഐ ജില്ല കമ്മിറ്റിയുടെ ടെലിവിഷൻ ചലഞ്ചിന്റെ ഭാഗമായി വിതരണംചെയ്‌ത ടിവിയുടെ എണ്ണം 750 കടന്നു. ഇതിന്റെ ഉദ്‌ഘാടനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്‌ അടൂരിലെ വിദ്യാർഥിക്ക്‌ നൽകി നിർവഹിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി ബി സതീഷ്‌കുമാർ, പ്രസിഡന്റ്‌ സംഗേഷ്‌ ജി നായർ എന്നിവർ സന്നിഹിതരായി. ഇരവിപേരൂർ ബ്ലോക്ക്‌ കമ്മിറ്റി 150 ടിവിയും റാന്നി ബ്ലോക്ക്‌ കമ്മിറ്റി 107 ടിവിയും വിതരണംചെയ്‌തു. മല്ലപ്പള്ളി –- -60, തിരുവല്ല –- -69, കോഴഞ്ചേരി –- -52,  കോന്നി –-81, പത്തനംതിട്ട –- -52, അടൂർ –- -49, പന്തളം–- -42, കൊടുമൺ -–- 76, പെരുനാട് –-30 ഇങ്ങനെയാണ്‌ ടിവ വിതരണം ചെയ്‌തത്‌. ഇതുവരെ 768 ടിവിയാണ്‌ നൽകിയത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top