20 September Friday

യുഎഇയിൽ 210 നഴ്‌സുമാർക്ക് തൊഴിലവസരം: രജിസ്‌ട്രേഷൻ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

 

 
പത്തനംതിട്ട
യുഎഇയിലെ  പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോർക്കറൂട്ട്‌സ് മുഖേന 210 നഴ്‌സുമാർക്ക് ഉടൻ നിയമനം നൽകും. ഇതുമായി ബന്ധപ്പെട്ട്  എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുമായിട്ട് നോർക്ക റൂട്ട്‌സ് കരാർ ഒപ്പുവച്ചു. യൂഎഇയിൽ നോർക്ക റൂട്ട്‌സ് മുഖേന  ഇത്തരത്തിൽ വലിയൊരു  നിയമനം ആദ്യമായാണ്. ജനറൽ ഒപിഡി, മെഡിക്കൽ സർജിക്കൽ വാർഡ്,  ഒടി, എൽഡിആർ ആൻഡ് മിഡ്‌വൈഫ്, എൻഐസിയു, ഐസിയു ആൻഡ് എമർജൻസി, നഴ്‌സറി, എൻഡോസ്‌കോപി, കാത്‌ലാബ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
ബിഎസ്സി നഴ്‌സിങ്‌ ബിരുദവും മൂന്ന് വർഷത്തെ തൊഴിൽപരിചയമുള്ള വനിത നഴ്‌സുമാർക്കാണ് നിയമനം. പ്രായം 40 വയസിന്  താഴെയായിരിക്കണം. അടിസ്ഥാന ശമ്പളം 4000 ദിർഹം മുതൽ 5000 ദിർഹം വരെ (ഏകദേശം 75000 മുതൽ 94000 രൂപ വരെ). മേൽപറഞ്ഞ യോഗ്യതയും ദുബായ് ഹെൽത്ത് അതോറിറ്റി ലൈസൻസുമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ ലൈസൻസിന്റെ പകർപ്പ്, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം  ആഗസ്റ്റ് 31-ന് മുമ്പായി rmt1.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  ടോൾഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം) 0471- 2770577, 0471-2770540 എന്നീ നമ്പരുകളിലും ലഭിക്കും. 
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top