16 August Tuesday

കുപ്പത്തൊട്ടിയായി റവന്യൂ ടവർ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

 അടൂർ

ശുചീകരണ ജീവനക്കാരുടെ കരാർ കാലാവധി തീർന്നതോടെ അടൂർ റവന്യൂ ടവർ കുപ്പത്തൊട്ടിയായി. ശുചീകരണത്തിന് നിയോഗിക്കപ്പെട്ട ആറുപേരുടെ കരാർ കാലാവധി ഒരാഴ്ച മുമ്പ് അവസാനിച്ചതോടെ ശുചീകരണം നിലച്ചു. ഇതോടെ റവന്യൂ ടവറിനുള്ളിലും പുറത്തും മാലിന്യ കൂമ്പാരമായി. ടോയ്‌ലറ്റുകൾ വൃത്തിഹീനമായി അസഹ്യമായ ദുർഗന്ധം വമിക്കുന്നു. 
ഓരോ നിലയിലും രണ്ട്‌ വശങ്ങളിലുമായി നാല് ടോയ്‌ലറ്റുകൾ വീതമാണ് റവന്യൂ ടവറിലുള്ളത്. പൊതു ജനങ്ങൾ ഉപയോഗിക്കുന്ന ടോയ്‌ലറ്റുകളിലാണ്‌ ദുർഗന്ധം വമിക്കുന്നത്‌. കരാർ കാലാവധി തീർന്നിട്ടും പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നടപടി വൈകുന്നത് റവന്യൂ ടവർ പകർച്ചവ്യാധി രോഗ കേന്ദ്രമാകാൻ കാരണമാകും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top