12 August Wednesday

നാട്ടുകാർക്ക്‌ ശല്യമായി വവ്വാലുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

 കോഴഞ്ചേരി 

കൊറോണ ഭീതിയുടെ  കാലത്ത്‌ വവ്വാലുകളുടെ ശല്യം നാട്ടുകാരെ ആശങ്കയിലാക്കുന്നു. നെടുംപ്രയാർ തേവലശേരി ക്ഷേത്രത്തിന് സമീപമുളള ആൾ താമസമില്ലാത്ത സ്ഥലത്തെ വവ്വാലുകളുടെ കൂട്ടമാണ് സമീപ വാസികളെ വിഷമിപ്പിക്കുന്നത്. 
ക്ഷേത്രത്തിന് നൂറുവാര മാത്രം അകലെ ഇല്ലത്ത് പറമ്പിലെ മരങ്ങളിലാണ് വവ്വാലുകൾ ചേക്കേറുന്നത്. ഇവ പറന്ന് പോകും വഴി കാഷ്ഠിക്കുന്നത് കിണറുകളുടെ കെട്ടിലും വലയിലും കിണറ്റിലും വീഴുന്നുണ്ട്‌.   നിപ്പ വൈറസ് പരത്തുന്നത് വവ്വാലുകളാണന്ന ആരോഗ്യ വകുപ്പിന്റെ നിഗമനവും നിരവധി ആളുകൾ നിപ്പ ബാധിച്ച് മരിച്ചതും സമീപ വാസികളെ  ഭീതിയിലാക്കുന്നു.  വവ്വാലിന്റെ വിസർജ്യം കിണറ്റിലെ വെളളത്തിൽ വീണാൽ ഉണ്ടാകാവുന്ന ഭവിഷത്തുകൾ  നാട്ടുകാരെ അസസ്ഥരാക്കുന്നു.  സമീപ വാസികൾ പല തവണ  ഓലപ്പടക്കം പൊട്ടിച്ച് ഇവയെ തുരത്താൻ ശ്രമിച്ചങ്കിലും മണിക്കൂറകൾക്കകം  തിരിച്ചെത്തുന്നു. വവ്വാൽ ശല്യത്തിൽ നിന്ന്‌  രക്ഷിക്കാൻ  നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണത്തിന് പരാതി നൽകുമെന്ന് സമീപ വാസികൾ പറഞ്ഞു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top