14 August Friday
കർഷകർക്ക് ആശ്വാസം

27 വിളകൾക്ക് ഇൻഷുറൻസ്

സ്വന്തം ലേഖകൻUpdated: Sunday Jul 5, 2020

 

 
പത്തനംതിട്ട
കർഷകർക്ക് ആശ്വാസമായി വിള ഇൻഷുറൻസ് പദ്ധതി.സംസ്ഥാനത്ത് 27 വിളകൾക്കാണ്‌ ഇൻഷുറൻസ് പരിരക്ഷ. അതിന്റെ ഭാഗമായി ജൂലൈ 15 വരെ കൃഷിഭവൻ തലത്തിൽ കാമ്പയിൻ നടത്തും. മേഖലയിലെ പ്രധാന വിളകളായ തെങ്ങ്‌, വാഴ, നെല്ല്, പച്ചക്കറി, മരച്ചീനി, കുരുമുളക്, റബർ, ഇഞ്ചി, മഞ്ഞൾ, കിഴങ്ങുവർഗവിളകൾ, വെറ്റില, ജാതി, കമുക്, കൈതച്ചക്ക, കരിമ്പ്, പയറുവർഗവിളകൾ, മാവ്, ഏലം, കശുമാവ്, കാപ്പി, തേയില, കൊക്കോ, നിലക്കടല, എളള്, ഗ്രാമ്പു, പുകയില, ചെറുധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. കുറഞ്ഞ പ്രീമിയം തുകയിൽ പ്രകൃതി ക്ഷോഭങ്ങളായ വരൾച്ച, വെളളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂകമ്പം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നൽ എന്നിവ മൂലമോ, കാട്ടുതീ, വന്യമൃഗങ്ങളുടെ ആക്രമണം  മൂലമോ വിള നശിക്കുന്ന സാഹചര്യം ഉണ്ടായാൽ മുന്തിയ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. 
അതത്‌ പഞ്ചായത്ത്, മുനിസിപ്പൽ കൃഷിഭവനുകൾ വഴിയാണ് ഇൻഷുറൻസ് ചെയ്യേണ്ടത്. ഓരോ പഞ്ചായത്തിൽ നിന്നും 100 ശതമാനം കർഷകരെയും  പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് കൃഷിവകുപ്പ് ലക്ഷ്യമിടുന്നു. എല്ലാ കർഷകരും ഇതിന്റെ പ്രയോജനം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കൃഷി വകുപ്പ് അറിയിച്ചു. 
പദ്ധതിയിൽ അംഗമായി പോളിസി ലഭിക്കുന്നതിന് മൊബൈൽ ആപ് ഓൺലൈൻ പോർട്ടൽ എന്നീ സംവിധാനങ്ങൾ ഉണ്ട്. ഓൺലൈൻ രജിസ്‌ട്രേഷനായി www.aims.kerala.gov.in/cropinsurance എന്ന വെബ്‌സൈറ്റ് ഉപയോഗപ്പെടുത്താം.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top