അടൂർ
നിരീക്ഷണ കേന്ദ്രത്തിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും ചുമതലയുള്ള വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറുകയും ചെയ്ത യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. മണക്കാല എഞ്ചിനീയറിങ് കോളേജിലെ ഹോസ്റ്റലിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കിളിവയൽ സ്വദേശിയാണിത്.കഴിഞ്ഞ ശനിയാഴ്ച ദുബായിൽ നിന്നെത്തി നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇയാൾക്ക് ബൈക്കിലെത്തിയ രണ്ട് പേർ മദ്യം എത്തിച്ച് നൽകിയിരുന്നു. ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നും കയറിൽ കെട്ടി ഇറക്കിയ കവറിൽ രണ്ടു പേർ മദ്യം നൽകിയ ശേഷം ബൈക്ക് ഓടിച്ച് പോകുന്ന ചിത്രം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻ കസ്റ്റഡിയിൽ എടുക്കും. മദ്യപിച്ച് ലക്കുകെട്ട ഇയാൾ നിരീക്ഷണ കേന്ദ്രത്തിലെ വനിതാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോടും നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മറ്റുള്ളവരോടും മോശമായി പെരുമാറിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..