05 August Wednesday

ബിആർ ആക്ട്‌ ഭേദഗതി : സഹകരണ ജീവനക്കാരുടെ പ്രതിഷേധ സമരം

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

കൈപ്പട്ടൂർ പോസ്‌റ്റോഫീസിന്‌ മുന്നിൽ നടത്തിയ സമരം സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി ജെ അജയകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

 പത്തനംതിട്ട

കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്നതിന്‌ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബിആർ ആക്ട്‌ ഭേദഗതി ഓർഡിനൻസിനെതിരെ വ്യാപക പ്രതിഷേധം.  കേരള കോ–-ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ജില്ലയിലെ 30 കേന്ദ്രങ്ങളിൽ‌ പ്രതിഷേധ സമരം നടത്തി.
സമരത്തിന്റെ ജില്ലാതല ഉദ്‌ഘാടനം കൈപ്പട്ടൂർ പോസ്‌റ്റോഫീസിന്‌ മുന്നിൽ സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി ജെ അജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ പി ശിവദാസ്‌ അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി ജി കൃഷ്‌ണകുമാർ, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ പി എസ്‌ കൃഷ്‌ണകുമാർ, യൂണിയൻ നേതാക്കളായ എൻ ഗോപകുമാരൻ നായർ, വി സുഭാഷ്‌, സജീവ്‌ എന്നിവർ പങ്കെടുത്തു. 
പത്തനംതിട്ട യൂണിയൻ നേതൃത്വത്തിൽ ഹെഡ്‌പോസ്‌റ്റോഫീസിന്‌ മുന്നിൽ നടന്ന സമരം യൂണിയൻ സംസ്ഥാന എക്‌സിക്യൂട്ടീവംഗം പി ജി ഗോപകുമർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ എക്‌സിക്യൂട്ടീവംഗം എസ്‌ ഷൈനി അധ്യക്ഷയായി. ചെന്നീർക്കരയിൽ യൂണിയൻ ജില്ലാ ജോ. സെക്രട്ടറി ജി ബിജൂ, ഇലന്തൂരിൽ ഏരിയ സെക്രട്ടറി എൻ ജി ഷമിൾകുമാർ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.
അടൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജൂ, കടമ്പനാട്‌ റോയി ഫിലിപ്പ്‌, നെടുമണ്ണിൽ ആർ കമലാസനൻ, പന്തളത്ത്‌ വി കെ മുരളി, ഏനാദിമംഗലത്ത്‌ അനീഷ്‌കുമാർ  എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.
തിരുവല്ലയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ, നെടുമ്പ്രത്ത്‌ യൂണിയൻ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ സി മനുഭായി, കവിയൂരിൽ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ദിലീപ്‌, കുറ്റൂരിൽ ജില്ലാ കമ്മിറ്റിയംഗം വത്സല, ഇരവിപേരൂരിൽ ജില്ലാ ജോ. സെക്രട്ടറി യു സതീഷ്‌കുമാർ എന്നിവർ  ഉദ്‌ഘാടനം ചെയ്‌തു. 
മല്ലപ്പള്ളിയിൽ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം മധുലാൽ, ചെങ്ങരൂരിൽ ജില്ലാ കമ്മിറ്റിയംഗം റെജി പോൾ, എഴുമറ്റൂരിൽ ജില്ലാ കമ്മിറ്റിയംഗം ചന്ദ്രമോഹനൻ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.
കോന്നിയിൽ സിപിഐ എം ഏരിയ സെക്രട്ടറി ശ്യാംലാൽ, കൊടുമണ്ണിൽ സിപിഐ എം  ജില്ലാ കമ്മിറ്റിയംഗം കെ കെ ശ്രീധരൻ, തണ്ണിത്തോട്ടിൽ യൂണിയൻ ജില്ലാ ട്രഷറർ കെ എസ്‌ ഓമന, വകയാറിൽ കോന്നിയൂർ വിജയകുമാർ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.
റാന്നിയിൽ  രാജൂ ഏബ്രഹാം എംഎൽഎയും ചിറ്റാറിൽ എം എസ്‌ രാജേന്ദ്രനും ഉദ്‌ഘാടനം ചെയ്‌തു.  പെരുനാട്ടിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എസ്‌ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി കെ അനിൽകുമാർ അധ്യക്ഷനായി.
ഇലവുന്തിട്ടയിൽ സിഐടിയു ഏരിയ സെക്രട്ടറി ടി വി സ്‌റ്റാലിൻ ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top