25 August Sunday

കൊടുമൺ പഞ്ചായത്തിന‌് ഐഎസ‌്ഒ സർട്ടിഫി്ക്കറ്റ‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019
കൊടുമൺ 
കൊടുമൺ പഞ്ചായത്തിന് സേവന ഗുണമേൻമക്കുള്ള ഐഎസ്ഒ 9oo1 - 2015 സർട്ടിഫിക്കേഷൻ ലഭിച്ചു. പഞ്ചായത്തിൽനിന്ന‌് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാര വർധനയുമാണ് ഐഎസ്ഒ സർട്ടിഫിക്കേഷൻ വഴി ലക്ഷ്യമിടുന്നത്. പഞ്ചായത്തിന്റെ ഭരണപരമായ പ്രവർത്തനങ്ങൾ, ഓഫീസ് സജ്ജീകരണം, പൊതുജനങ്ങൾക്കുള്ള സൗകര്യം, പദ്ധതി നിർവ്വഹണം, മാലിന്യ സംസ‌്കരണം, ഓഫീസ് രേഖകൾ, അതിന്റെ സംരക്ഷണം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും സർട്ടിഫിക്കേഷന്റെ ഭാഗമായി വിശദമായി പരിശോധിച്ചു. 
രണ്ട് ഘട്ടങ്ങളായുള്ള ഓഡിറ്റിങ്ങിനു ശേഷമാണ് ഗുണമേൻമാ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത്. മെയ് 2019 മുതൽ 2022 വരെ മൂന്ന് വർഷക്കാലയളവിലേക്കാണ് സർട്ടിഫിക്കേഷൻ. മൂന്ന് വർഷ കാലയളവിൽ ഓരോ വർഷവും നിരീക്ഷണ ഓഡിറ്റിങ‌് ഉണ്ടാകും. ഓഡിറ്റിങ്ങിൽ സേവന ഗുണമേൻമ പരിശോധനയും നടത്തും. കഴിഞ്ഞ  സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. കാർഷികോൽപ്പാദനം വർധിപ്പിക്കുന്നതിലും, ജലസംരക്ഷണ പ്രവർത്തനത്തിലും പുതിയ പദ്ധതികൾ ഏറ്റെടുത്ത് നടത്തി.  പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലും നെൽകൃഷി വ്യാപിപ്പിക്കുന്നതിലും പഞ്ചായത്ത് പദ്ധതികളാവിഷ്കരിച്ചു. കുഞ്ഞന്നാമ്മ കുഞ്ഞിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പഞ്ചായത്തിന്റെ ഭരണം നടത്തുന്നത്.
 
 
പ്രധാന വാർത്തകൾ
 Top