14 May Friday

പൊലീസ് പരിശോധന ശക്തം

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021

ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിൽ പൊലീസ് നടത്തിയ വാഹന പരിശോധന

പത്തനംതിട്ട
സംസ്ഥാനത്ത് ഈ മാസം ഒൻപത്‌ വരെ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിൽ പത്തനംതിട്ട ജില്ലാ പൊലീസിന്റെ നടപടി ശക്തം. പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചുള്ള പൊലീസ് പരിശോധന കർശനമാക്കിയതായി  ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനി അറിയിച്ചു. ഞായർ വരെ ആളുകൾ അത്യാവശ്യ കാര്യങ്ങൾക്കുമാത്രമേ പുറത്തിറങ്ങുന്നുള്ളൂ എന്നും അനാവശ്യമായി വാഹനങ്ങൾ പുറത്തിറക്കുന്നില്ലെന്നും ആൾക്കൂട്ടമുണ്ടാകുന്നില്ലെന്നും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
കോവിഡ് പ്രോട്ടോകോൾ ലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ജില്ലയിൽ ആകെ 457 കേസുകൾ രജിസ്റ്റർ ചെയ്യുകയും 459 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 14 വാഹനങ്ങൾ പിടിച്ചെടുക്കുകയും ആറ്‌ കടകൾക്കെതിരെ നടപടി എടുക്കുകയും ചെയ്തു. മാസ്‌ക് വയ്ക്കാത്തതിന് ഈ ദിവസങ്ങളിലായി 3800 ആളുകൾക്ക് നോട്ടീസ് കൊടുക്കുകയോ പെറ്റികേസ് ചാർജ് ചെയ്യുകയോ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 2657 പേർക്കെതിരെ പെറ്റി കേസ് എടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top